---
title: "ഗേൾ കോഡ്; നാദാപുരത്ത് കൗമാരക്കാരായ പെൺകുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതി"
english_title: "Comprehensive health care project for adolescent girls in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/306145/comprehensive-health-care-project-for-adolescent-girls-in-nadapuram"
published_at: "2025-08-02T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688e43004d0de_vv_muhammadali.jpg"
keywords: []
---

# ഗേൾ കോഡ്; നാദാപുരത്ത് കൗമാരക്കാരായ പെൺകുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതി

> **Lead Summary:** **നാദാപുരം : **ഗ്രാമപഞ്ചായത്തിലെ കൗമാരക്കാരായ പെൺകുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള ഗേൾ കോഡ് പദ്ധതിക്ക് തുടക്കമായി. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഷീ കെയർ പദ്ധതിയുടെ ഭാഗമായാണ് കൗമാരക്കാരായ പെൺകുട്ടികൾക്ക് ഗേൾകോഡ് ആരോഗ്യ കേമ്പ് സംഘടിപ്പിച്ചത്.

## Article Content

**നാദാപുരം : **ഗ്രാമപഞ്ചായത്തിലെ കൗമാരക്കാരായ പെൺകുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള ഗേൾ കോഡ് പദ്ധതിക്ക് തുടക്കമായി. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഷീ കെയർ പദ്ധതിയുടെ ഭാഗമായാണ് കൗമാരക്കാരായ പെൺകുട്ടികൾക്ക് ഗേൾകോഡ് ആരോഗ്യ കേമ്പ് സംഘടിപ്പിച്ചത്.

ആരോഗ്യ ക്യാമ്പിൽ പങ്കെടുത്തവരുടെയെല്ലാം ഉയരവും തൂക്കവും ഹീമോഗ്ലോബിന്റെ അളവും പരിശോധിച്ചു.വിളർച്ചയുള്ള കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കുക ഭക്ഷണം ക്രമീകരിക്കുക,പടന്ന വൈകല്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്കാവശ്യമായ മാനസിക പിന്തുണ കൊടുക്കുക,വ്യക്തി ശുചിത്ത്വത്തിലും ആർത്തവകാല പരിപാലനത്തിലും ബോധവൽക്കരണം നടത്തുക തുടങ്ങിയവയാണ് ഗോൾ കോഡിൻ്റെ ഭാഗമായി നടത്തുന്നത്.

കൂടാതെ ഏറോൺ ബെക് ഡിപ്രഷൻ ഇൻവെൻ്ററി ടൂൾ ഉപയോഗിച്ച് വിശാദരോഗമുള്ളവരെ കണ്ടെത്താനുള്ള പരിശോധനയും നടത്തും.പഠനവൈകലുമുള്ളവരെ കണ്ടെത്തി വിദഗ്ധരുടെ നേതൃത്വത്തിലുള്ള കൗൺസിലിംഗും സംഘടിപ്പിക്കുന്നതാണ്. ആരോഗ്യവകുപ്പും മാതൃശിശു വികസന വകുപ്പും ചേർന്നുകൊണ്ടാണ് ഗേൾക്കോഡ് പദ്ധതി ഏകോപിപ്പിക്കുന്നത്.നാദാപുരം ഗവൺമെൻറ് കോളേജിലെ സൈക്കോളജി ഡിപ്പാർട്ട്മെൻറും പദ്ധതി നടപ്പാക്കുന്നതിൽ ഗ്രാമപഞ്ചായത്തിനോട് സഹകരിക്കുന്നുണ്ട്.

ഗേൾകോഡ് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കല്ലാച്ചിമ്മൽ എം.എൽപി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി ചെയർപേഴ്സൺ സി കെ നാസർ അധ്യക്ഷത വഹിച്ചു.

ഡോ.മുംതാസ്,ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി,

ഐ സി ഡി എസ് സൂപ്പർവൈസർ നിഷ നമ്പാംപൊയിൽ വുമൺ ഫെസിലിറ്റേറ്റർ പ്രിൻസിയാ ബാനു സംബന്ധിച്ചു

നാദാപുരം മോയിൻകുട്ടി വൈദ്യർ അക്കാഡമി കേന്ദ്രം, കല്ലാച്ചി കമ്മ്യൂണിറ്റി ഹാൾ നരിക്കാട്ടേരി 174ാം നമ്പർ അങ്കണവാടി എന്നിവിടങ്ങളിലും ആരോഗ്യ ക്യാമ്പ് നടന്നു. മറ്റ് വാർഡുകളിലെ ക്യാമ്പുകൾ ഓഗസ്റ്റ് 9 16 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/306145/comprehensive-health-care-project-for-adolescent-girls-in-nadapuram)