---
title: "നാടിന് അഭിമാനം; ക്വസനോവ് സ്മാരക അത്ലറ്റിക് മീറ്റ് ട്രിപ്പിൾ ജമ്പിൽ സ്വർണവുമായി അബ്ദുള്ള അബൂബക്കർ"
english_title: "Abdullah Abubakar wins gold in triple jump at the Kvasanov Memorial Athletic Meet"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/306370/abdullah-abubakar-wins-gold-in-triple-jump-at-the-kvasanov-memorial-athletic-meet"
published_at: "2025-08-04T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68904f579e9cd_jump.jpg"
keywords: []
---

# നാടിന് അഭിമാനം; ക്വസനോവ് സ്മാരക അത്ലറ്റിക് മീറ്റ് ട്രിപ്പിൾ ജമ്പിൽ സ്വർണവുമായി അബ്ദുള്ള അബൂബക്കർ

> **Lead Summary:** വളയം : **[**കസാഖ്സ്ഥാനിൽ നടന്ന ക്വസനോവ് സ്മാരക അത്ലറ്റിക് മീറ്റിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ സ്വർണവുമായി മലയാളി. കോഴിക്കോട് ജില്ലയിലെ നാദാപുരം വളയം സ്വദേശി അബ്ദുള്ള അബൂബക്കറാണ് സ്വർണവുമായി നാടിന് അഭിമാനമായത്. പത്ത് പേർ പങ്കെടുത്ത മത്സരത്തിൽ 16.08 മീറ്റർ ചാടിയാണ് എയർഫോഴ്‌സ്‌ ഉദ്യോഗസ്ഥനായ അബ്ദുള്ള അബൂബക്കർ സ്വർണം നേടിയത്.

## Article Content

വളയം : **[**കസാഖ്സ്ഥാനിൽ നടന്ന ക്വസനോവ് സ്മാരക അത്ലറ്റിക് മീറ്റിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ സ്വർണവുമായി മലയാളി. കോഴിക്കോട് ജില്ലയിലെ നാദാപുരം വളയം സ്വദേശി അബ്ദുള്ള അബൂബക്കറാണ് സ്വർണവുമായി നാടിന് അഭിമാനമായത്. പത്ത് പേർ പങ്കെടുത്ത മത്സരത്തിൽ 16.08 മീറ്റർ ചാടിയാണ് എയർഫോഴ്‌സ്‌ ഉദ്യോഗസ്ഥനായ അബ്ദുള്ള അബൂബക്കർ സ്വർണം നേടിയത്.

ആറു ചാട്ടത്തിൽ നാലെണ്ണം ഫൗള്ളും ഒരുചാട്ടം 15 .94 മിറ്ററുമായിരുന്നു. ദക്ഷിണകൊറിയയുടെ ജിയുമിൻ യു 16.07 മീറ്റർ ചാടി വെള്ളി നേടി, ഇതേ ദൂരം താണ്ടിയ ജാംഗ്‌വു കിം മൂന്നാമതായി. ഭുവനേശ്വറിൽ പത്തിന് നടക്കുന്ന ലോക അത്ലറ്റിക്സ് കോണ്ടിനെന്റൽ ടൂറിലാണ് അടുത്ത മത്സരം. 20 മുതൽ ചെന്നൈയിൽ നടക്കുന്ന ഇന്റർ സ്റ്റേറ്റിലും സാനിദ്ധ്യമുണ്ടാകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/306370/abdullah-abubakar-wins-gold-in-triple-jump-at-the-kvasanov-memorial-athletic-meet)