---
title: "കഴിവുകളെ ഉണർത്താൻ; ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ വിവിധ ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്‌തു"
english_title: "Various clubs inaugurated at Iringannoor LP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/306385/various-clubs-inaugurated-at-iringannoor-lp-school"
published_at: "2025-08-04T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689059f00e97a_club.jpg"
keywords: []
---

# കഴിവുകളെ ഉണർത്താൻ; ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ വിവിധ ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്‌തു

> **Lead Summary:** **ഇരിങ്ങണ്ണൂർ: **വിദ്യാർത്ഥികളുടെ കഴിവുകളെ വികസിപ്പിക്കാൻ ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര, ശാസ്ത്ര, സയൻസ് ക്ലബ്ബുകളടങ്ങുന്ന വിവിധ ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്‌തു.

## Article Content

**ഇരിങ്ങണ്ണൂർ: **വിദ്യാർത്ഥികളുടെ കഴിവുകളെ വികസിപ്പിക്കാൻ ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര, ശാസ്ത്ര, സയൻസ് ക്ലബ്ബുകളടങ്ങുന്ന വിവിധ ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്‌തു.

ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്കൂൾ റിട്ട. എച്ച്.എം പി.ബിന ടീച്ചർ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചെറു പരീക്ഷണങ്ങൾ നടത്തി വിധ്യാർത്ഥികളുമായി സംവദിച്ചു.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീജിത്ത് പാറേക്കാട്ടിൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഷിന നന്ദകുമാർ സ്വാഗതവും ധന്യ മധുരാജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/306385/various-clubs-inaugurated-at-iringannoor-lp-school)