---
title: "മലബാർ കോളേജിൽ മനഃശാസ്ത്ര ഗവേഷണ രീതിശാസ്ത്ര ശിൽപശാല ശ്രദ്ധേയമായി"
english_title: "Psychological Research Methodology Workshop at Malabar College was a notable success"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/306404/psychological-research-methodology-workshop-at-malabar-college-was-a-notable-success"
published_at: "2025-08-04T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68906d9f3dd7a_workshop.jpg"
keywords: []
---

# മലബാർ കോളേജിൽ മനഃശാസ്ത്ര ഗവേഷണ രീതിശാസ്ത്ര ശിൽപശാല ശ്രദ്ധേയമായി

> **Lead Summary:** > **ചെക്യാട്: **മലബാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ "PSYEST 25" എന്ന പേരിൽ ശിൽപശാല സംഘടിപ്പിച്ചു.മലബാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ് ഫോർ വിമൻ, സൈക്കോളജി വിഭാഗം മനഃശാസ്ത്രത്തിലെ ഗവേഷണ രീതി ശാസ്ത്രങ്ങളെ കേന്ദ്രീകരിച്ചാണ് ശിൽപശാല സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ ഡോ. എൻ.സി ഷൈന പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

> **ചെക്യാട്: **മലബാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ "PSYEST 25" എന്ന പേരിൽ ശിൽപശാല സംഘടിപ്പിച്ചു.മലബാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ് ഫോർ വിമൻ, സൈക്കോളജി വിഭാഗം മനഃശാസ്ത്രത്തിലെ ഗവേഷണ രീതി ശാസ്ത്രങ്ങളെ കേന്ദ്രീകരിച്ചാണ് ശിൽപശാല സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ ഡോ. എൻ.സി ഷൈന പരിപാടി ഉദ്ഘാടനം ചെയ്തു.

ഫാറുഖ് കോളേജിലെ സൈക്കോളജി വിഭാഗം അസി.പ്രൊഫസർ ഡോ. ഫാത്തിമ ബുഷ്റ സ്വാലിഹ് ശില്പശാലയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ തിരുവനന്തപുരം ആസ്ഥാനമായുള്ള കലാനിധി സെൻ്റർ ഫോർ ഇന്ത്യൻ ആർട്‌സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് സ്ഥാപിച്ച ദക്ഷിണാമൂർത്തി ഓൺലൈൻ മീഡിയ എക്‌സലൻസ് അവാർഡ് ജേതാവും മലബാർ കോളേജിലെ ജേണലിസം അസി. പ്രൊഫസറുമായ എം. രാജേഷ് കുമാറിനെ ആദരിച്ചു.

ഡിപ്പാർട്ട്മെൻ്റ് മേധാവി ടി.കെ. നിയാസ് അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോർഡിനേറ്റർ സീനത്ത് വിഷയാധിഷ്ഠിത ആമുഖം അവതരിപ്പിച്ചു. അസോസിയേഷൻ ഭാരവാഹി നൂറ സ്വാഗതവും, അസ്സഹ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/306404/psychological-research-methodology-workshop-at-malabar-college-was-a-notable-success)