---
title: " കടുത്ത അനാസ്ഥയോ? പണി തീര്‍ന്ന് ഒരു മാസം തികയും മുന്‍പേ റോഡില്‍ കുഴി രൂപപ്പെട്ടു "
english_title: "pothole formed on the road less than a month after the work was completed in kalalchi "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/306473/pothole-formed-on-the-road-less-than-a-month-after-the-work-was-completed-in-kalalchi"
published_at: "2025-08-04T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6890a69538be6_pathol.jpg"
keywords: []
---

#  കടുത്ത അനാസ്ഥയോ? പണി തീര്‍ന്ന് ഒരു മാസം തികയും മുന്‍പേ റോഡില്‍ കുഴി രൂപപ്പെട്ടു 

> **Lead Summary:** **കല്ലാച്ചി: **പണി തീർന്ന് ഒരു മാസം തികയും മുമ്പേ റോഡിലെ കുഴി കാരണം യാത്രക്കാർ ദുരിതത്തിലായി. വാണിയൂര്‍ റോഡില്‍ കോടതി റോഡുമായി ചേരുന്ന ഭാഗത്ത് ഓവുപാലത്തിന്റെ അനുബന്ധ റോഡിലാണ് കുഴികൾ രൂപപ്പെട്ടത്.

## Article Content

**കല്ലാച്ചി: **പണി തീർന്ന് ഒരു മാസം തികയും മുമ്പേ റോഡിലെ കുഴി കാരണം യാത്രക്കാർ ദുരിതത്തിലായി. വാണിയൂര്‍ റോഡില്‍ കോടതി റോഡുമായി ചേരുന്ന ഭാഗത്ത് ഓവുപാലത്തിന്റെ അനുബന്ധ റോഡിലാണ് കുഴികൾ രൂപപ്പെട്ടത്.

മഴക്കാലത്ത് വെള്ളക്കെട്ട് അനുഭവപ്പെടുന്ന റോഡായതിനാൽ ചെറിയ മഴയത്തു പോലും വെള്ളം കെട്ടി നിൽക്കുമിവിടെ. പിഡബ്ല്യുഡി അടുത്തിടെ പണിത ഓവുപാലത്തിന്റെ അനുബന്ധ റോഡാണിത്. കുമ്മങ്കോട് ഭാഗത്ത് മൂന്നിടങ്ങളിലാണ് കുഴികള്‍ രൂപപ്പെട്ടത്. കല്ലാച്ചി ഭാഗത്ത് ഒരു കുഴിയുമുണ്ട്.

40 ലക്ഷം രൂപ എസ്റ്റിമേറ്റില്‍ റോഡിന്റെയും ഓവുപാലത്തിന്റെയും പണി പൂര്‍ത്തീകരിച്ച് ഒരു മാസം തികയും മുമ്പാണ് കുഴി രൂപപ്പെട്ടത്. ഇത് പിഡബ്ല്യുഡിയുടെ ശ്രദ്ധയില്‍പ്പെട്ടതായും കരാറുകാരന്‍ തന്നെ ഈ ഭാഗം മാറ്റി ടാര്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/306473/pothole-formed-on-the-road-less-than-a-month-after-the-work-was-completed-in-kalalchi)