---
title: "ഓർമ്മ പുതുക്കി; വാണിമേലിൽ ശ്രീധരക്കുറുപ്പിനെ അനുസ്മരിച്ച്  ആർ.ജെ.ഡി"
english_title: "rjd commommerate Sridharakurup"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/306577/rjd-commommerate-sridharakurup"
published_at: "2025-08-05T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891a2c72888c_WhatsApp_Image_2025-08-04_at_11.19.41_PM.jpeg"
keywords: []
---

# ഓർമ്മ പുതുക്കി; വാണിമേലിൽ ശ്രീധരക്കുറുപ്പിനെ അനുസ്മരിച്ച്  ആർ.ജെ.ഡി

> **Lead Summary:** വാണിമേൽ: വാണിമേൽ പ്രദേശത്തെ ആദ്യ കാല സോഷ്യലിസ്റ്റ് പ്രവർത്തകൻ പൈങ്ങോൽ ശ്രീധരക്കുറുപ്പിൻ്റെ 25ാം ചരമവാർഷികദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

വാണിമേൽ: വാണിമേൽ പ്രദേശത്തെ ആദ്യ കാല സോഷ്യലിസ്റ്റ് പ്രവർത്തകൻ പൈങ്ങോൽ ശ്രീധരക്കുറുപ്പിൻ്റെ 25ാം ചരമവാർഷികദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു.

ആർ.ജെ.ഡിയുടെ ആഭിമുഖ്യത്തിൽ ശ്രീധരക്കുറുപ്പിൻ്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽആർ ജെ ഡി നാദാപുരം നിയോജക മണ്ഡലം പ്രസിഡൻ്റ് വത്സരാജ് മണലാട്ട് അനുസ്മരണ പ്രഭാഷണം നടത്തി.

ആർ വൈ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി കെ. രജീഷ് അധ്യക്ഷത വഹിച്ചു. പൊനെക്കണ്ടി രാജൻ, കളത്തിൽ മുഹമ്മദ് ഇക്ബാൽ, സഞ്ജയ് ബാവ, കെ എം ഗോപാലൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/306577/rjd-commommerate-sridharakurup)