---
title: "സ്കൂൾ മാനേജർക്കെതിരെ വധ ഭീഷണി; നാദാപുരം പൊലീസ് കേസെടുത്തു"
english_title: "Death threat against school manager Nadapuram police registers case"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/306804/death-threat-against-school-manager-nadapuram-police-registers-case"
published_at: "2025-08-06T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892f23877b7a_case.jpg"
keywords: []
---

# സ്കൂൾ മാനേജർക്കെതിരെ വധ ഭീഷണി; നാദാപുരം പൊലീസ് കേസെടുത്തു

> **Lead Summary:** **നാദാപുരം: **പി.ടി.എ യോഗത്തിൽ സ്കൂൾ മാനേജറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. ചിയ്യൂർ എൽ.പി.സ്കൂൾ മാനേജർ ശ്രീജിത്ത് ചെറുവലത്ത് ആണ് നാദാപുരം പൊലീസിൽ പരാതി നൽകിയത്. യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം സെക്രട്ടറി തെരുവൻ പറമ്പിലെ ഈന്തുള്ളതിൽ ഹാരിസിനെതിരെയാണ് പരാതി.

## Article Content

**നാദാപുരം: **പി.ടി.എ യോഗത്തിൽ സ്കൂൾ മാനേജറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. ചിയ്യൂർ എൽ.പി.സ്കൂൾ മാനേജർ ശ്രീജിത്ത് ചെറുവലത്ത് ആണ് നാദാപുരം പൊലീസിൽ പരാതി നൽകിയത്. യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം സെക്രട്ടറി തെരുവൻ പറമ്പിലെ ഈന്തുള്ളതിൽ ഹാരിസിനെതിരെയാണ് പരാതി.

പരാതിയിൽ നാദാപുരം പൊലീസ് കേസ് എടുത്തു. ഒരു ചെറിയ പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെ സംരക്ഷിക്കാനായി ശ്രമിച്ച ആളാണ് ഹാരിസ് ഇ എന്നും, മാത്രമല്ല നാദാപുരം വളയം എടച്ചേരി പോലീസ് സ്റ്റേഷനുകളിലായി ഹാരിസ് ഇ യുടെ പേരിൽ പതിനഞ്ചിലേറെ കേസുകളുണ്ടെന്നും അതിനാൽ ഹാരിസ് ഇ യെ പി ടി എ  പ്രസിഡണ്ട് സ്ഥാനത്തു തുടരാൻ അനുവദിച്ചുകൂടാ എന്ന് പി ടി എ ജനറൽ ബോഡി യോഗത്തിൽ മാനേജർ പറഞ്ഞു.

സ്‌കൂളിന്റെയും കുട്ടികളുടെയും നല്ലതിനുവേണ്ടി പ്രവർത്തിക്കുന്ന പുതിയ ആളെ കണ്ടെത്തണമെന്നും മാനേജർ പറഞ്ഞതിലുള്ള വിരോധത്താൽ സ്കൂളിൽ പി.ടി.എ.യോഗം നടന്നുകൊണ്ടിരുന്ന സമയം പ്രതി പരാതിക്കാരനെ തടഞ്ഞു വെച്ച് തള്ളിയിട്ട് പരിക്കേല്പി ക്കുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/306804/death-threat-against-school-manager-nadapuram-police-registers-case)