---
title: "അധികൃതർ കണ്ണടയ്ക്കുന്നുവോ? നാദാപുരത്ത് നടപ്പാതയില്‍ വെട്ടിയിട്ട മരങ്ങളും വൈദ്യുതിത്തൂണും നീക്കിയില്ല"
english_title: "Trees and electricity poles felled on the sidewalk in Nadapuram were not removed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/306832/trees-and-electricity-poles-felled-on-the-sidewalk-in-nadapuram-were-not-removed"
published_at: "2025-08-06T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6893059aa5772_tree.jpg"
keywords: []
---

# അധികൃതർ കണ്ണടയ്ക്കുന്നുവോ? നാദാപുരത്ത് നടപ്പാതയില്‍ വെട്ടിയിട്ട മരങ്ങളും വൈദ്യുതിത്തൂണും നീക്കിയില്ല

> **Lead Summary:** **നാദാപുരം: **നാദാപുരം സംസ്ഥനപാതയിൽ അധികൃതരുടെ കനത്ത അനാസ്ഥ. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ വൈദ്യുതിത്തൂണും മരത്തടികളും. ഒരുമാസം മുൻപ് കാറ്റില്‍ പൊട്ടിവീണ വൈദ്യുതിത്തൂണും സ്ഥലത്തു നിന്ന് മുറിച്ചിട്ട മരത്തടികളുമാണ് മാറ്റാതെ നടപ്പാതയില്‍തന്നെ കിടക്കുന്നത്. ഇത് അധികൃതരുടെ കടുത്ത അനാസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

## Article Content

**നാദാപുരം: **നാദാപുരം സംസ്ഥനപാതയിൽ അധികൃതരുടെ കനത്ത അനാസ്ഥ. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ വൈദ്യുതിത്തൂണും മരത്തടികളും. ഒരുമാസം മുൻപ് കാറ്റില്‍ പൊട്ടിവീണ വൈദ്യുതിത്തൂണും സ്ഥലത്തു നിന്ന് മുറിച്ചിട്ട മരത്തടികളുമാണ് മാറ്റാതെ നടപ്പാതയില്‍തന്നെ കിടക്കുന്നത്. ഇത് അധികൃതരുടെ കടുത്ത അനാസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ദിനേന വിദ്യാർഥികളടക്കമുള്ള നിരവധി യാത്രക്കാരും വാഹനങ്ങളും സഞ്ചരിക്കുന്ന തിരക്കേറിയ റോഡില്‍ അപകടം കുറക്കാന്‍ കൈവരികള്‍ സ്ഥാപിച്ച് സംരക്ഷണം ഒരുക്കിയ സ്ഥലത്താണ് മരത്തടികളും വൈദ്യുതിത്തൂണും കിടക്കുന്നത്. അപകട സാധ്യത കൂടുതലുള്ള സ്ഥലത്ത് കാല്‍നടയാത്രക്കാര്‍ റോഡിലേക്കിറങ്ങി നടക്കേണ്ട സ്ഥിതിതിയാണിപ്പോള്‍.

പ്രൈമറി വിദ്യാലയം മുതല്‍ ബി.എഡ് സെന്റര്‍ വരെയും നിരവധി വ്യാപാര കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് റോഡിന് തടസ്സമായി നില്‍ക്കുന്ന വസ്തുക്കള്‍ ഉടന്‍ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ മാസമുണ്ടായ ശക്തമായ കാറ്റിലാണ് മരം കടപുഴകുകയും വൈദ്യുതിത്തൂണ്‍ പൊട്ടിവീഴുകയും ചെയ്തത്. ജനങ്ങളെ ദുരിതത്തിലാക്കികൊണ്ടുള്ള ഈ പ്രവർത്തിക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/306832/trees-and-electricity-poles-felled-on-the-sidewalk-in-nadapuram-were-not-removed)