---
title: "നെഞ്ചുലഞ്ഞ് നാട്; പ്രീയപ്പെട്ടവരെ കണ്ണീരണിയിച്ച് വഹീമ  യാത്രയായി, മൃതദേഹം ഖബറടക്കി"
english_title: "The body of Waheema, who lost her life in an unexpected tragedy, was buried"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/306966/the-body-of-waheema-who-lost-her-life-in-an-unexpected-tragedy-was-buried"
published_at: "2025-08-07T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689426bfbe02a_nadapurammm.jpg"
keywords: []
---

# നെഞ്ചുലഞ്ഞ് നാട്; പ്രീയപ്പെട്ടവരെ കണ്ണീരണിയിച്ച് വഹീമ  യാത്രയായി, മൃതദേഹം ഖബറടക്കി

> **Lead Summary:** **നാദാപുരം :(**[**nadapuram.truevisionnews.com**] നാടിൻ്റെ നെഞ്ചിൽ തീയായി വഹീമയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പ്രീയപ്പെട്ടവരെ കണ്ണീരണിയിച്ച് അപ്രതീക്ഷിത ദുരന്തത്തിൽ ജീവൻ നഷ്‌ടമായ വഹീമയുടെ മൃതദേഹം ഖബറടക്കി.

## Article Content

**നാദാപുരം :(**[**nadapuram.truevisionnews.com**] നാടിൻ്റെ നെഞ്ചിൽ തീയായി വഹീമയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പ്രീയപ്പെട്ടവരെ കണ്ണീരണിയിച്ച് അപ്രതീക്ഷിത ദുരന്തത്തിൽ ജീവൻ നഷ്‌ടമായ വഹീമയുടെ മൃതദേഹം ഖബറടക്കി.

ഇന്നലെ വൈകിട്ട് വീട്ടു മുറ്റത്ത് വെച്ച് കുഞ്ഞിന് ഭക്ഷണം വാരി നൽകുന്നതിനിടയിലായിരുന്നു ദാരുണ അപകടം. കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ മുറിഞ്ഞു വീണ തെങ്ങിൻ തടി വഹീമയുടെ ദേഹത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.

ഉടൻ തന്നെ വളയം- വാണിമേൽ റൂട്ടിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് വാഹനത്തിൽ ഫഹീമയെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുള്ളമ്പത്ത് സ്വദേശി നടുത്തറ പര്യയുടെ മകളാണ് വഹീമ. മുളളമ്പത്തിനടുത്തെ മണ്ടോ കണ്ടി പള്ളിയിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് ഖബറടക്കം.

ഉമ്മ: സുലൈഖ. മക്കൾ: ഹാമിദ് ഫിസാൻ, നഹാൻ സൈഫ് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/306966/the-body-of-waheema-who-lost-her-life-in-an-unexpected-tragedy-was-buried)