---
title: "പ്രകടനങ്ങൾക്കെതിരെ നിരന്തരം കേസ് ജനാധിപത്യ ലംഘനമെന്ന് കോൺഗ്രസ് "
english_title: "Congress says constant filing of cases against protests is a violation of democracy"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/306973/congress-says-constant-filing-of-cases-against-protests-is-a-violation-of-democracy"
published_at: "2025-08-07T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6894304737120_congres.jpg"
keywords: []
---

# പ്രകടനങ്ങൾക്കെതിരെ നിരന്തരം കേസ് ജനാധിപത്യ ലംഘനമെന്ന് കോൺഗ്രസ് 

> **Lead Summary:** **നാദാപുരം: **പാർട്ടികളുടെ പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമെതിരെ നാദാപുരം പൊലീസ് അകാരണമായി കേസെടുക്കുന്നതിനെതിരെ കോൺഗ്രസ് നേതൃത്വം. പൊലീസിന്റെ നിലപാട് ജനാധിപത്യ ലംഘനമാണെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് പറഞ്ഞു.

## Article Content

**നാദാപുരം: **പാർട്ടികളുടെ പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമെതിരെ നാദാപുരം പൊലീസ് അകാരണമായി കേസെടുക്കുന്നതിനെതിരെ കോൺഗ്രസ് നേതൃത്വം. പൊലീസിന്റെ നിലപാട് ജനാധിപത്യ ലംഘനമാണെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് പറഞ്ഞു.

കൊച്ചു ജാഥകളുടെ പേരിൽ വരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുക്കുകയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ക്രമസമാധാനലംഘനമുളള സമരങ്ങൾക്കാണ് സാധാരണ പൊലീസ് കേസെടുത്തിരുന്നത്. ജാഥ,പ്രകടനം, ധർണ എന്നിങ്ങനെയുള്ള സമാധാനപരമായ നിരവധി പരിപാടികൾക്ക് എതിരെയാണ് ഇപ്പോൾ പൊ ലീസ് കേസെടുത്തിട്ടുള്ളത്.

പ്രതിപക്ഷ പാർട്ടി എന്ന് നിലക്ക് കോൺഗ്രസിനെയാണ് ഇത് വല്ലാതെ ബാധിക്കുന്നതെന്നും പേരിന് മാത്രമാണ് മറ്റു സംഘടനകൾ കേസിന് ഇരയാകുന്നതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. ഗവൺമെന്റ് ആശുപത്രി വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രകടനങ്ങളുടെ പേരിൽ പോലും കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു.ചില കേസുകളിൽ കോൺഗ്രസ്സിലെ വനിതാ നേതാക്കളേ ബോധപൂർവ്വം പ്രതി ചേർക്കപ്പെട്ടു.

പ്രതിഷേധങ്ങൾക്കും ജനാധിപത്യ അവകാശങ്ങൾക്കും വിലക്കേർപ്പെടുന്ന പോലീസ് നയത്തിനെതിരാണ് മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ എല്ലാം.മേഖലയിലെ സമാധാന പ്രവർത്തനങ്ങൾക്ക് പോലീസിനൊപ്പം പ്രവർത്തിക്കുന്ന നേതാക്കളെ കോടതി കയറ്റുന്ന നയത്തിനെതിരെ രംഗത്തിറങ്ങുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/306973/congress-says-constant-filing-of-cases-against-protests-is-a-violation-of-democracy)