---
title: "ഊരാളുങ്കൽ സൊസൈറ്റിയുടെ വിജയത്തിന് പിന്നിൽ തൊഴിലാളികളുടെ നിശ്ചയദാർഢ്യം -രമേശൻ പാലേരി"
english_title: "The determination of the workers is behind the success of Uralungal Society Ramesan Paleri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/307053/the-determination-of-the-workers-is-behind-the-success-of-uralungal-society-ramesan-paleri"
published_at: "2025-08-07T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68946bc8db3f1_UHJJHJH.jpg"
keywords: []
---

# ഊരാളുങ്കൽ സൊസൈറ്റിയുടെ വിജയത്തിന് പിന്നിൽ തൊഴിലാളികളുടെ നിശ്ചയദാർഢ്യം -രമേശൻ പാലേരി

> **Lead Summary:** **നാദാപുരം: ** സംരംഭങ്ങൾക്ക് മാത്രമേ ദീർഘകാലം നിലനിൽപ്പുള്ളൂവെന്നും, ഈ ധർമം മുറുകെ പിടിച്ചതുകൊണ്ടാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൂറു വർഷം സഹകരണ മേഖലയിൽ കുതിച്ചുയരാൻ സാധിച്ചതെന്നും സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പറഞ്ഞു.

## Article Content

**നാദാപുരം: ** സംരംഭങ്ങൾക്ക് മാത്രമേ ദീർഘകാലം നിലനിൽപ്പുള്ളൂവെന്നും, ഈ ധർമം മുറുകെ പിടിച്ചതുകൊണ്ടാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൂറു വർഷം സഹകരണ മേഖലയിൽ കുതിച്ചുയരാൻ സാധിച്ചതെന്നും സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പറഞ്ഞു.

1925-ൽ വാഗ്ഭടാനന്ദ ഗുരു സ്ഥാപിച്ച ഈ സംരംഭം, അദ്ദേഹത്തിന്റെ ദർശനങ്ങൾ പിന്തുടർന്നാണ് മുന്നോട്ട് പോകുന്നത്. ലോകത്തിലെ വ്യവസായ-യൂട്ടിലിറ്റീസ് വിഭാഗത്തിൽ രണ്ടാം സ്ഥാനത്തേക്ക് യുഎൽസിസിഎസ് എത്തിയതിന് പിന്നിൽ തൊഴിലാളികളുടെ കൂട്ടായ പ്രയത്നവും സഹകരണവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പേരോട് എംഐഎം ഹയർ സെക്കന്ററി സ്‌കൂളിലെ കൊമേഴ്‌സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റുകൾക്ക് ബദലായി സഹകരണ മേഖല എങ്ങനെ വളരുന്നു എന്നതിനെക്കുറിച്ച് വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു. സൊസൈറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി.

ചടങ്ങിൽ സ്‌കൂൾ മാനേജർ പി.ബി. കുഞ്ഞമ്മത് ഹാജി അധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് ബംഗ്ലത്ത്, കെ.പി. മുഹമ്മദ്, പി.ടി.എ. പ്രസിഡന്റ് പി.കെ. മുഹമ്മദ്, പ്രിൻസിപ്പൽ എ.കെ. രഞ്ജിത്ത്, പ്രോഗ്രാം കൺവീനർ എം.എം. മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറിമാരായ ഹാരിസ് നായർ വീട്ടിൽ, നൗഫൽ കെ.വി, ബിജോയ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/307053/the-determination-of-the-workers-is-behind-the-success-of-uralungal-society-ramesan-paleri)