---
title: " പാർക്കിംഗിന് നിയന്ത്രണമില്ല; നാദാപുരം പുളിക്കൂല്‍ റോഡില്‍ ഗതാഗതക്കുരുക്ക് പതിവ്"
english_title: "Traffic jams are common on Nadapuram Pulikool Road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/307073/traffic-jams-are-common-on-nadapuram-pulikool-road"
published_at: "2025-08-07T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689480cb74aaa_town.jpg"
keywords: []
---

#  പാർക്കിംഗിന് നിയന്ത്രണമില്ല; നാദാപുരം പുളിക്കൂല്‍ റോഡില്‍ ഗതാഗതക്കുരുക്ക് പതിവ്

> **Lead Summary:** **നാദാപുരം: **നാദാപുരത്തെ യാത്രക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഗതാഗതക്കുരുക്ക്. ഗതാഗതക്കുരുക്കിൽപ്പെട്ടുണ്ടാകുന്ന അപകടങ്ങളിൽ നിരവധി ജീവനാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. നാദാപുരം ടൗണിലെ ഗതാഗതക്കുരുക്കിനൊപ്പം പുളിക്കുല്‍ റോഡിലും ഗതാഗതകുരുക്ക് മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.

## Article Content

**നാദാപുരം: **നാദാപുരത്തെ യാത്രക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഗതാഗതക്കുരുക്ക്. ഗതാഗതക്കുരുക്കിൽപ്പെട്ടുണ്ടാകുന്ന അപകടങ്ങളിൽ നിരവധി ജീവനാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. നാദാപുരം ടൗണിലെ ഗതാഗതക്കുരുക്കിനൊപ്പം പുളിക്കുല്‍ റോഡിലും ഗതാഗതകുരുക്ക് മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.

റോഡിന്റെ പല ഭാഗങ്ങളിലും പൊലീസ് സ്ഥാപിച്ച നോപാര്‍ക്കിങ് ബോര്‍ഡുകളുണ്ടെങ്കിലും വാഹനങ്ങള്‍ തലങ്ങും വിലങ്ങും റോഡില്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് കാരണം. ടൗണില്‍ ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് ഉണ്ടെങ്കിലും താലൂക്ക് ആശുപ്രതിയിലേക്ക് അടക്കമുള്ള എളുപ്പ വഴിയായ പുളിക്കൂല്‍ റോഡിലോ സമീപത്തെ തിരക്കേറിയ ഭാഗങ്ങളിലോ പൊലീസ് ഉണ്ടാകാറില്ല എന്നതാണ് സത്യാവസ്ഥ.

അനധികൃത പാര്‍ക്കിങ് തടയാനുള്ള നടപടികളും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. സ്കൂൾ വിദ്യാർഥികളടക്കം യാത്ര ചെയ്യുന്ന റോഡയതിനാൽ അപകടങ്ങൾ ഇവിടെ പതിവാണ്. റോഡിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/307073/traffic-jams-are-common-on-nadapuram-pulikool-road)