---
title: "ഇനി ഇവർ നയിക്കും; ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്‌കൂളിന് പുതിയ ഭാരവാഹികൾ "
english_title: "New office bearers for Iringannoor Higher Secondary School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/307415/new-office-bearers-for-iringannoor-higher-secondary-school"
published_at: "2025-08-09T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896e4510904e_PTA.jpg"
keywords: []
---

# ഇനി ഇവർ നയിക്കും; ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്‌കൂളിന് പുതിയ ഭാരവാഹികൾ 

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്‌കൂളിനെ നയിക്കാൻ ഇനി പുതിയ സാരഥികൾ. പുതിയ വർഷത്തെ പി ടി എ ജനറൽ ബോഡി യോഗത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗം കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പ്രമുഖ പ്രഭാഷകനുമായ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിങ്ങണ്ണൂർ: **ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്‌കൂളിനെ നയിക്കാൻ ഇനി പുതിയ സാരഥികൾ. പുതിയ വർഷത്തെ പി ടി എ ജനറൽ ബോഡി യോഗത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗം കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പ്രമുഖ പ്രഭാഷകനുമായ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡൻ്റ് ടി കെ രഞ്ജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ സിന്ധു ജയരാജൻ സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ് മാസ്റ്റർ എം.എൻ രമേശ് ബാബു, പി ടി എ വൈസ് പ്രസിഡൻ്റ് പി കെ ഹരിദാസൻ,എം പി ടി എ പ്രസിഡന്റ് ഗ്രീഷ്മ രാജീവ്,സ്റ്റാഫ് സെക്രട്ടറി എം.സുകുമാരൻ എന്നിവർ സംസാരിച്ചു.

പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായി സി പി ശ്രീജിത്ത് പി ടി എ പ്രസിഡൻ്റ്, എം സുനിൽ പിടിഎ വൈസ് പ്രസിഡണ്ട്, ഗ്രീഷ്മ രാജീവ് എം പി ടി എ പ്രസിഡൻ്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/307415/new-office-bearers-for-iringannoor-higher-secondary-school)