---
title: "കർഷക കോൺഗ്രസിനെ പോഷക സംഘടനയായി അംഗീകരിക്കണം -അസ്‌ലം കടമേരി"
english_title: "Aslam Kadameri wants Farmers Congress to be recognized as a nutrition organization"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/307511/aslam-kadameri-wants-farmers-congress-to-be-recognized-as-a-nutrition-organization"
published_at: "2025-08-09T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68973d70158fa_camp.jpg"
keywords: []
---

# കർഷക കോൺഗ്രസിനെ പോഷക സംഘടനയായി അംഗീകരിക്കണം -അസ്‌ലം കടമേരി

> **Lead Summary:** **നാദാപുരം : **കോൺഗ്രസിൻ്റെ പ്രവർത്തനങ്ങൾക്ക് അതിശക്തമായ രീതിയിൽ ഊർജ്ജം പകരുകയും പിന്തുണക്കുകയും ചെയ്യുന്ന കർഷക കോൺഗ്രസിനെ ഇതുവരെ കോൺഗ്രസിൻ്റെ പോഷക സംഘടനയായി അംഗീകരിച്ചില്ലെന്നും പോഷക സംഘടനയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറാവണമെന്നും നാദപുരത്ത് നടന്ന കർഷക കോൺഗ്രസ് നവദിശ 2K25 നേതൃത്വ പഠന ക്യാമ്പിൽ സംഘടനാ കാര്യ സെക്രട്ടറി അസ്‌ലം കടമേരി അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം : **കോൺഗ്രസിൻ്റെ പ്രവർത്തനങ്ങൾക്ക് അതിശക്തമായ രീതിയിൽ ഊർജ്ജം പകരുകയും പിന്തുണക്കുകയും ചെയ്യുന്ന കർഷക കോൺഗ്രസിനെ ഇതുവരെ കോൺഗ്രസിൻ്റെ പോഷക സംഘടനയായി അംഗീകരിച്ചില്ലെന്നും പോഷക സംഘടനയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറാവണമെന്നും നാദപുരത്ത് നടന്ന കർഷക കോൺഗ്രസ് നവദിശ 2K25 നേതൃത്വ പഠന ക്യാമ്പിൽ സംഘടനാ കാര്യ സെക്രട്ടറി അസ്‌ലം കടമേരി അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സ്വാഗതസംഘം ചെയർമാൻ രവീഷ് വളയം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് ബിജു കണ്ണന്തറ ക്യാമ്പ് ഉൽഘാടനം ചെയ്തു. ക്യാമ്പിൽ കെ കെ അബ്ദുള്ള മാസ്റ്റർ സംഘടനാ വിഷയത്തിൽ ക്ലാസ്സെടുത്തു. ക്യാമ്പിൽ എൻ പി വിജയൻ, ജോസ് കാരുവേലി,എൻ പി രാജശേഖരൻ,സദാശിവൻ സി എം, സി പി നാരായണൻ, നാണു വളയം,പട്ടയാട്ട് അബ്ദുള്ള,കമറുദ്ധീൻ അടിവാരം, ദാമോദരൻ വി വി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/307511/aslam-kadameri-wants-farmers-congress-to-be-recognized-as-a-nutrition-organization)