---
title: "കേന്ദ്രവും കനിഞ്ഞില്ല; സർക്കാരിന്റെ മോറട്ടോറിയത്തിന് പുല്ലുവില; ഉരുൾപൊട്ടൽ ദുരിതബാധിതർക്കെതിരെ ജപ്തി നടപടകളുമായി ബാങ്കുകൾ "
english_title: "Central government does not recommend writing off bank loans in disaster hit areas"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/307519/central-government-does-not-recommend-writing-off-bank-loans-in-disaster-hit-areas-new"
published_at: "2025-08-09T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68975442e9ad0_vilangad_landslided.jpg"
keywords: []
---

# കേന്ദ്രവും കനിഞ്ഞില്ല; സർക്കാരിന്റെ മോറട്ടോറിയത്തിന് പുല്ലുവില; ഉരുൾപൊട്ടൽ ദുരിതബാധിതർക്കെതിരെ ജപ്തി നടപടകളുമായി ബാങ്കുകൾ 

> **Lead Summary:** **നാദാപുരം: **ദുരന്തബാധിത പ്രദേശങ്ങളിലെ ബാങ്ക് വായ്പകൾ എഴുതി തള്ളാനുള്ള നിർദ്ദേശം നൽകാതെ കേന്ദ്ര സർക്കാർ .സംസ്ഥാന സർക്കാരിന്റെ മോറട്ടോറിയത്തിന് പുല്ലുവില . ഉരുൾപൊട്ടൽ ദുരിതബാധിതർക്കെതിരെ ജപ്തി നടപടകളുമായി ബേങ്കുകൾ രംഗത്ത്. വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് കേരള സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം നടപ്പിലാക്കാതെ ബാങ്കുകൾ ജപ്തി നടപ്പിലാക്കാൻ നീക്കം.

## Article Content

**നാദാപുരം: **ദുരന്തബാധിത പ്രദേശങ്ങളിലെ ബാങ്ക് വായ്പകൾ എഴുതി തള്ളാനുള്ള നിർദ്ദേശം നൽകാതെ കേന്ദ്ര സർക്കാർ .സംസ്ഥാന സർക്കാരിന്റെ മോറട്ടോറിയത്തിന് പുല്ലുവില . ഉരുൾപൊട്ടൽ ദുരിതബാധിതർക്കെതിരെ ജപ്തി നടപടകളുമായി ബേങ്കുകൾ രംഗത്ത്. വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് കേരള സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം നടപ്പിലാക്കാതെ ബാങ്കുകൾ ജപ്തി നടപ്പിലാക്കാൻ നീക്കം.

മലയോര മേഖലയിലെ ആറു പഞ്ചായത്തുകളിലായി 2025 മാർച്ച് 15 നാണ് മൊറോട്ടോറിയം പ്രഖ്യാപിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. 2026 മാർച്ച് വരെയാണ് കാലാവധി. ഏഴുമാസം നിലനിൽക്കെ പല ബാങ്കുകളും റവന്യൂ റിക്കവറി നടപടികളുമായി മുന്നോട്ട് പോവുകയാണ്. വിലങ്ങാട്, വാണിമേൽ, വളയം, ചെക്ക്യാട്,തിനൂർ, തൂണേരി, നാദാപുരം, എടച്ചേരി, നരിപ്പറ്റ വില്ലേജുകളിലാണ് മൊറട്ടോറിയം നിലവിലുള്ളത്.

ബാങ്കുകൾക്ക് പിന്നാലെ സ്വകാര്യ പണമിടപാട് സ്ഥാപങ്ങളും ജപ്തി നടപടികളുമായി മൂന്നോട്ട് പോകുന്നുണ്ട്. താമസിക്കുന്ന വീടുകൾ ഉൾപ്പെടെ ജപ്തി ചെയ്യാതിരിക്കാനായി ജില്ലാ ഭരണകൂടത്തിനെ സമീപിക്കുന്നവരോട് സ്വകാര്യ സ്ഥാപനങ്ങളിൽ തങ്ങൾക്ക് നിയന്ത്രണം ഇല്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ മറുപടി.

ഫലത്തിൽ സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന് പുല്ലുവില കൽപിക്കുകയാണ് എല്ലാ വിധ സാമ്പത്തിക സ്ഥാപനങ്ങളും.മൊറട്ടോറിയമുണ്ടെന്ന ആശ്വാസത്തിൽ കഴിയുന്ന മലയോര ജനതയ്ക്ക് മേൽ മറ്റൊരു ദുരന്തമായിരിക്കയാണ് ധനകാര്യ സ്ഥാപനങ്ങളുടെ നിലപാട്. സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം നടപ്പിലാക്കാൻ ജില്ലാ ഭരണകൂടം, ഫലപ്രദമായി ഇടപെടണമെന്ന് കോൺഗ്രസ് നേതാവ് മോഹനൻ പാറക്കടവ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/307519/central-government-does-not-recommend-writing-off-bank-loans-in-disaster-hit-areas-new)