---
title: "സമരസംഗമം 15 ന്; വാണിമേൽ പഞ്ചായത്ത് ഡിവൈഎഫ്ഐ പ്രചാരണ ജാഥ ശ്രദ്ധേയമായി "
english_title: "Protest rally on the 15th Vanimel Panchayath campaign march "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/307603/protest-rally-on-the-15th-vanimel-panchayath-campaign-march"
published_at: "2025-08-10T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898310786ace_dyfi.jpg"
keywords: []
---

# സമരസംഗമം 15 ന്; വാണിമേൽ പഞ്ചായത്ത് ഡിവൈഎഫ്ഐ പ്രചാരണ ജാഥ ശ്രദ്ധേയമായി 

> **Lead Summary:** **വാണിമേൽ: '**ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ' എന്ന മുദ്രാവാക്യവുമായി ആഗസ്റ്റ് 15 ന് തൂണേരിയിൽ സമരസംഗമം സംഘടിപ്പിക്കും. സമരസംഗമത്തിൻ്റെ ഭാഗമായി നടത്തിയ വാണിമേൽ പഞ്ചായത്ത് പ്രചാരണ ജാഥ ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് സെക്രട്ടറി സഖാവ് കെ പി രാജൻ വിലങ്ങാട് ഉദ്ഘാടനം ചെയ്തു.

## Article Content

**വാണിമേൽ: '**ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ' എന്ന മുദ്രാവാക്യവുമായി ആഗസ്റ്റ് 15 ന് തൂണേരിയിൽ സമരസംഗമം സംഘടിപ്പിക്കും. സമരസംഗമത്തിൻ്റെ ഭാഗമായി നടത്തിയ വാണിമേൽ പഞ്ചായത്ത് പ്രചാരണ ജാഥ ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് സെക്രട്ടറി സഖാവ് കെ പി രാജൻ വിലങ്ങാട് ഉദ്ഘാടനം ചെയ്തു.

ജാഥാ ലീഡർ കെ വി ലിജിന പതാക ഏറ്റുവാങ്ങി. സ്വാഗതസംഘം കൺവീനർ ടിസി സുനിൽ സ്വാഗതം പറഞ്ഞു. വാണിമേൽ മേഖലാ പ്രസിഡണ്ട് നിജീഷ് പി പി അധ്യക്ഷത വഹിച്ചു. ജാഥയുടെ ഉപ ലീഡർ പി പി ഷഹറാസ്, മാനേജർ രസിൽ വിലങ്ങാട്, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ആദർശ് കെ പി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/307603/protest-rally-on-the-15th-vanimel-panchayath-campaign-march)