---
title: "നോക്കണ്ട, റോഡാണ്; അരൂർ -തണ്ണീർ പന്തൽ റോഡ് കാൽനട യാത്രയ്ക്ക് പോലും പറ്റാത്ത അവസ്ഥയിൽ"
english_title: "Aroor Thanneer Pandal road has become unusable even for pedestrians"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/307643/aroor-thanneer-pandal-road-has-become-unusable-even-for-pedestrians"
published_at: "2025-08-10T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898618fa3f9c_road.jpg"
keywords: []
---

# നോക്കണ്ട, റോഡാണ്; അരൂർ -തണ്ണീർ പന്തൽ റോഡ് കാൽനട യാത്രയ്ക്ക് പോലും പറ്റാത്ത അവസ്ഥയിൽ

> **Lead Summary:** **അരൂർ: ** അരൂരിൽ പലയിടങ്ങളിലും റോഡിന്റെ ശോചനീയാവസ്ഥ തുടരുകയാണ്. യാത്രക്കാർക്ക് വഴി നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണിപ്പോൾ. അതിലൊന്നാണ് മൂന്ന് വർഷം മുമ്പ് പണി തുടങ്ങിയ അരൂർ-തണ്ണീർ പന്തൽ റോഡ്. ഈ റോഡിന്റെ ശോചനീയാവസ്ഥ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്.

## Article Content

**അരൂർ: ** അരൂരിൽ പലയിടങ്ങളിലും റോഡിന്റെ ശോചനീയാവസ്ഥ തുടരുകയാണ്. യാത്രക്കാർക്ക് വഴി നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണിപ്പോൾ. അതിലൊന്നാണ് മൂന്ന് വർഷം മുമ്പ് പണി തുടങ്ങിയ അരൂർ-തണ്ണീർ പന്തൽ റോഡ്. ഈ റോഡിന്റെ ശോചനീയാവസ്ഥ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്.

പൊളിച്ചിട്ടതിനു ശേഷം മാസങ്ങളോളം പ്രവൃത്തിയെടുക്കാതെ നിന്ന റോഡിൽ മഴ കാരണം പണി നിർത്തുകയായിരുന്നു. ഇതോടെ റോഡ് കാൽനട യാത്രക്കാർക്ക് പോലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയായി. പ്രധാൻ മന്ത്രി സഡക് യോജന പ്രകാരം ബിഎം ആന്റ് ബിസി സാങ്കേതികവിദ്യയിൽ റോഡ് പരിഷ്‌കരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പണി തുടങ്ങി മൂന്ന് കൊല്ലമായിട്ടും പഞ്ചായത്ത് റോഡിന്റെ ഗുണവുമില്ലാത്ത സ്ഥിതിയാണിതിന്.

തകർന്ന റോഡിലൂടെയുള്ള വാഹനഗതാഗതം വളരെ ദുഷ്കരമായിക്കൊണ്ടിരിക്കുകയാണ്. അപകടങ്ങൾ സംഭവിക്കുമെന്ന ഭീഷണിയിലാണ് ജനങ്ങൾ. സ്ഥലംവിട്ടു കിട്ടാത്ത ഭാഗത്ത് നിന്നാണ് ടാറിങ് തുടങ്ങിയത്. പല ഭാഗത്തും ആവശ്യമായ ഒമ്പതു മീറ്റർ വീതിയുമില്ല. റോഡിന്റെ അവസ്ഥ കണക്കിലെടുത്ത് ഓട്ടോ സർവീസ് നിർത്തിവെക്കാനാണ് തീരുമാനം. ഓടിക്കിട്ടുന്ന സംഖ്യ വർക്ക്ഷോപ്പിൽ കൊടുത്തു തീരുന്നതായി ഡ്രൈവർമാർ പറഞ്ഞു. അധികൃതർ ഇടപെട്ട് റോഡിന്റെ ഈ അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/307643/aroor-thanneer-pandal-road-has-become-unusable-even-for-pedestrians)