---
title: "വെടി വെക്കാൻ അധികാരമില്ല; അരൂരിൽ കാട്ടു പന്നികളുടെ വിളയാട്ടം, വ്യാപക കൃഷി നാശം "
english_title: "Wild boars raid crops in Aroor causing widespread crop damage"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/307666/wild-boars-raid-crops-in-aroor-causing-widespread-crop-damage"
published_at: "2025-08-10T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68987c50588bc_wild_boar.jpg"
keywords: []
---

# വെടി വെക്കാൻ അധികാരമില്ല; അരൂരിൽ കാട്ടു പന്നികളുടെ വിളയാട്ടം, വ്യാപക കൃഷി നാശം 

> **Lead Summary:** **അരൂർ: **അരൂർ മേഖലയിൽ റോഡുകളുടെ ശോചനീയാവസ്ഥ കൂടാതെ കാട്ടുമൃഗശല്യവും രൂക്ഷമായി തുടരുകയാണ്. കാട്ടുപന്നികളുടെ കൃഷി നശീകരണത്തിന് ഇതുവരെ ഈ മേഖലയിൽ പരിഹാരമായില്ല. നിരവധി കൃഷികളാണ് വ്യാപകമായി നശിച്ചു പോകുന്നത്. കല്ലുമ്പുറത്ത് നെല്ലിയുള്ളതിൽ എ.കെ അബ്ദുല്ലയുടേതുൾപ്പെടെ ഒട്ടേറെ പേരുടെ കാർഷിക വിളകളാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചത്.

## Article Content

**അരൂർ: **അരൂർ മേഖലയിൽ റോഡുകളുടെ ശോചനീയാവസ്ഥ കൂടാതെ കാട്ടുമൃഗശല്യവും രൂക്ഷമായി തുടരുകയാണ്. കാട്ടുപന്നികളുടെ കൃഷി നശീകരണത്തിന് ഇതുവരെ ഈ മേഖലയിൽ പരിഹാരമായില്ല. നിരവധി കൃഷികളാണ് വ്യാപകമായി നശിച്ചു പോകുന്നത്. കല്ലുമ്പുറത്ത് നെല്ലിയുള്ളതിൽ എ.കെ അബ്ദുല്ലയുടേതുൾപ്പെടെ ഒട്ടേറെ പേരുടെ കാർഷിക വിളകളാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചത്.

നേന്ത്രവാഴ, മരച്ചീനി, ചേമ്പ്, തെങ്ങിൻ തൈകൾ ഉൾപ്പെടെ കാട്ടുപന്നികൾ നശിപ്പിച്ചിട്ടുണ്ട്. കൃഷിയിടം ഉഴുതുമറിച്ചിട്ട നിലയിലാണ്. പന്നികളെ കാണാറുണ്ടെങ്കിലും വെടി വെക്കാൻ പുറമേരി പഞ്ചായത്തിൽ ആർക്കും അധികാരമില്ല. അരൂരിന്റെ പല ഭാഗത്തും നിരവധി പേരെ പന്നി ആക്രമിച്ച് സാരമായി പരിക്കേല്പിച്ചിരുന്നു.

കൃഷി നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം. കൂടാതെ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ഇല്ലാതാക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാവണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/307666/wild-boars-raid-crops-in-aroor-causing-widespread-crop-damage)