---
title: "പഞ്ചായത്ത് കനിഞ്ഞില്ല; വേവം -പാറക്കടവ്‌ റോഡ് ഗതാഗതയോഗ്യമാക്കി നാട്ടുകാർ"
english_title: "Locals make Vevam Parakkadavu road passable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/307699/locals-make-vevam-parakkadavu-road-passable-new"
published_at: "2025-08-10T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898b6d8a181b_road.jpg"
keywords: []
---

# പഞ്ചായത്ത് കനിഞ്ഞില്ല; വേവം -പാറക്കടവ്‌ റോഡ് ഗതാഗതയോഗ്യമാക്കി നാട്ടുകാർ

> **Lead Summary:** **പാറക്കടവ്: **ഗ്രാമ പഞ്ചായത്ത് അധികൃതർ കനിഞ്ഞില്ല. ചെക്യാട് ഗ്രാമ പഞ്ചായത്തിലെ വേവം -പാറക്കടവ്‌ റോഡ് ഗതാഗതയോഗ്യമാക്കി നാട്ടുകാർ. റോഡിന്റെ ഇരു വശങ്ങളിലുമുള്ള മാലിന്യങ്ങൾ നീക്കിയും കുഴികൾ നികത്തിയും കാടുകൾ വെട്ടിമാറ്റിയും ഗതാഗതയോഗ്യമാക്കി വേവത്തെ നാട്ടുകാർ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

**പാറക്കടവ്: **ഗ്രാമ പഞ്ചായത്ത് അധികൃതർ കനിഞ്ഞില്ല. ചെക്യാട് ഗ്രാമ പഞ്ചായത്തിലെ വേവം -പാറക്കടവ്‌ റോഡ് ഗതാഗതയോഗ്യമാക്കി നാട്ടുകാർ. റോഡിന്റെ ഇരു വശങ്ങളിലുമുള്ള മാലിന്യങ്ങൾ നീക്കിയും കുഴികൾ നികത്തിയും കാടുകൾ വെട്ടിമാറ്റിയും ഗതാഗതയോഗ്യമാക്കി വേവത്തെ നാട്ടുകാർ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു.

തെരുവ് നായ ശല്യവും, ഇഴ ജന്തുക്കളുടെ ശല്യവും രൂക്ഷമായിരുന്ന ഈ റോഡിൽ കുണ്ടും കുഴികളും ചെളിയും കെട്ടി നിന്നിരുന്നു. പഞ്ചായത്ത് അധികാരികളോടും മറ്റും നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിലുള്ള പ്രതിഷേധം കൂടിയാണിത്. നാട്ടുകാരിൽ നിന്നും ഫണ്ട് ശേഖരിച്ച് ജെ.സി.ബി.യുടെ സഹായത്തോടെയാണ് നിരവധി നാട്ടുകാർ അവധി ദിനത്തിൽ ഇത്തരം പ്രവൃത്തി നടത്തിയത്.

അബ്ദുല്ല മാവിലാട്ട്‌, അലി ചാലിമടത്തിൽ, സഫീർ മാവിലാട്ട്‌, മുഫീദ്‌ കുന്നത്ത്‌, നൗഷാദ്‌ മാവിലാട്ട്‌, മുനീർ കരിന്ദ്രങ്കോട്ട്‌, ലത്തീഫ്‌ പാറേമ്മൽ, ഇർഷാദ്‌ കെ കെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/307699/locals-make-vevam-parakkadavu-road-passable-new)