---
title: "ഇരിങ്ങണ്ണൂരിൽ ക്ഷേത്ര ഭണ്ഡാരം പൊളിച്ച് കവർച്ച; മോഷണത്തിന് ഉപയോഗിച്ച ഇരുമ്പ് പാര ഉപേക്ഷിച്ച നിലയിൽ, അന്വേഷണം ഊർജിതം "
english_title: "Temple treasury looted in Iringannoor Iron shovel used for theft found abandoned investigation intensifies"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/307806/temple-treasury-looted-in-iringannoor-iron-shovel-used-for-theft-found-abandoned-investigation-intensifies"
published_at: "2025-08-11T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899a1d6d48ba_THEFT.jpg"
keywords: []
---

# ഇരിങ്ങണ്ണൂരിൽ ക്ഷേത്ര ഭണ്ഡാരം പൊളിച്ച് കവർച്ച; മോഷണത്തിന് ഉപയോഗിച്ച ഇരുമ്പ് പാര ഉപേക്ഷിച്ച നിലയിൽ, അന്വേഷണം ഊർജിതം 

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ഇരിങ്ങണ്ണൂർ പുതിയോട്ടിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഭണ്ഡാരം പൊളിച്ച് കവർച്ച. ശനിയാഴ്ച വൈകുന്നേരമാണ് ഭണ്ഡാരം തകർത്ത നിലയിൽ കണ്ടത്. ദീപം തെളിയിക്കുന്നതിനായി ക്ഷേത്രത്തിലെത്തിയ കമ്മറ്റിക്കാരാണ് ഭണ്ഡാരം കുത്തി തുറന്നത് കണ്ടത്.

## Article Content

**ഇരിങ്ങണ്ണൂർ: **ഇരിങ്ങണ്ണൂർ പുതിയോട്ടിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഭണ്ഡാരം പൊളിച്ച് കവർച്ച. ശനിയാഴ്ച വൈകുന്നേരമാണ് ഭണ്ഡാരം തകർത്ത നിലയിൽ കണ്ടത്. ദീപം തെളിയിക്കുന്നതിനായി ക്ഷേത്രത്തിലെത്തിയ കമ്മറ്റിക്കാരാണ് ഭണ്ഡാരം കുത്തി തുറന്നത് കണ്ടത്.

സംഭവവുമായി ബന്ധപ്പെട്ട് നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിന് മുന്നിലെ വീട്ടിൽ നിന്നും തേങ്ങ പൊളിക്കുന്ന ഇരുമ്പ് പാര ഉപയോഗിച്ചാണ് ഭണ്ഡാരം തകർത്തത്. പാര ഭണ്ഡാരത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/307806/temple-treasury-looted-in-iringannoor-iron-shovel-used-for-theft-found-abandoned-investigation-intensifies)