---
title: "വിസ്മയമായി യുകെ ഷീജ; സംഗീത അദ്ധ്യാപികയുടെ സമ്പൂർണ്ണ രാമായണ പാരായണം ശ്രദ്ധേയമായി"
english_title: "UK Sheeja chants twenty four thousand verses from the Ramayana for fourteen hours"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/307813/uk-sheeja-chants-twenty-four-thousand-verses-from-the-ramayana-for-fourteen-hours"
published_at: "2025-08-11T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899a8612827a_U_K_SHEEJA.jpg"
keywords: []
---

# വിസ്മയമായി യുകെ ഷീജ; സംഗീത അദ്ധ്യാപികയുടെ സമ്പൂർണ്ണ രാമായണ പാരായണം ശ്രദ്ധേയമായി

> **Lead Summary:** **നാദാപുരം: **സ്വരമാധുര്യത്തിലും താളവൈഭവം തീർത്തും രാമായണ പാരായണത്തിന് പുതു മാതൃക തീർത്ത് വിസ്മയമായി ഗായിക യു.കെ ഷീജ. രാമയണത്തിലെ ഇരുപത്തിനാലായിരം ശ്ലോകം പതിനാല് മണിക്കൂർ തുടർച്ചയായി ആലപിച്ച സമ്പൂർണ രാമായണ പാരായണമാണ് നാടിന് വിസ്മയമായി തീർന്നത്.

## Article Content

**നാദാപുരം: **സ്വരമാധുര്യത്തിലും താളവൈഭവം തീർത്തും രാമായണ പാരായണത്തിന് പുതു മാതൃക തീർത്ത് വിസ്മയമായി ഗായിക യു.കെ ഷീജ. രാമയണത്തിലെ ഇരുപത്തിനാലായിരം ശ്ലോകം പതിനാല് മണിക്കൂർ തുടർച്ചയായി ആലപിച്ച സമ്പൂർണ രാമായണ പാരായണമാണ് നാടിന് വിസ്മയമായി തീർന്നത്.

വളയം ചെറുമോത്ത് ഓണപ്പറമ്പ് മഹാഗൗരി ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി രാവിലെ ആറ് മണി മുതൽ രാത്രി എട്ടു മണി വരെ തുടർച്ചയായാണ് പരായണം നടന്നത്. പാറക്കടവ് ദാറുൽഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സംഗീത അധ്യാപികയായ ഷീജ യു.കെ.ആണ് സമ്പൂർണ രാമായണം ആലപിച്ചത്.

സാധാരണ ഓരോരുത്തരായും സംഘമായും മാറി മാറി പാരായണം ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി സംഗീതാത്മകതയോടെ തനിച്ച് ഒരാൾ രാമായണം ആലപിച്ചത് ജനശ്രദ്ധ ആകർഷിച്ച പരിപാടിയായി മാറി. കൂടാതെ പതിവ് പൂജകളും മറ്റ് അനുഷ്ഠാനങ്ങളും ക്ഷേത്രത്തിൽ നടന്നു. ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ ആലപിച്ച ഗായിക കൂടിയാണ് ഷീജ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/307813/uk-sheeja-chants-twenty-four-thousand-verses-from-the-ramayana-for-fourteen-hours)