---
title: "ഒരു തൈ നടാം; കച്ചേരി യു പി സ്കൂളിൽ 'ചങ്ങാതിക്കൊരു തൈ' പദ്ധതിക്ക് തുടക്കം "
english_title: "changathikkoru thai project launched at Kacheri UP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308073/changathikkoru-thai-project-launched-at-kacheri-up-school"
published_at: "2025-08-12T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689b106cdbb4e_plnt.jpg"
keywords: []
---

# ഒരു തൈ നടാം; കച്ചേരി യു പി സ്കൂളിൽ 'ചങ്ങാതിക്കൊരു തൈ' പദ്ധതിക്ക് തുടക്കം 

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ഹരിത കേരള മിഷൻ എടച്ചേരി ഗ്രാമപഞ്ചായത്ത് ഒരു തൈ നടാം ജനകീയ വൃക്ഷതൈ വത്കരണ ക്യാമ്പയിൻ്റെ ഭാഗമായി കച്ചേരി യു പി സ്കൂളിൽ 'ചങ്ങാതിക്കൊരു തൈ' പദ്ധതിക്ക് തുടക്കം. പഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ വൃക്ഷതൈ ഹെഡ്‌മിസ്ട്രസ് സുജ ടീച്ചർക്ക് കൈമാറി ഉദ്ഘാടനം ചെയ്തു‌.

## Article Content

**ഇരിങ്ങണ്ണൂർ: **ഹരിത കേരള മിഷൻ എടച്ചേരി ഗ്രാമപഞ്ചായത്ത് ഒരു തൈ നടാം ജനകീയ വൃക്ഷതൈ വത്കരണ ക്യാമ്പയിൻ്റെ ഭാഗമായി കച്ചേരി യു പി സ്കൂളിൽ 'ചങ്ങാതിക്കൊരു തൈ' പദ്ധതിക്ക് തുടക്കം. പഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ വൃക്ഷതൈ ഹെഡ്‌മിസ്ട്രസ് സുജ ടീച്ചർക്ക് കൈമാറി ഉദ്ഘാടനം ചെയ്തു‌.

വാർഡ് മെമ്പർ സതിമാരാം വീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. തുണേരി ബ്ലോക്ക് റിസോസ് പേഴ്സൺ കുഞ്ഞിരാമൻ മാസ്റ്റർ ശുചിത്വമിഷൻ പദ്ധതിയെ പറ്റി വിശദീകരിച്ചു. സുജ ടീച്ചർ സ്വാഗതം പറഞ്ഞു. സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷിമ വള്ളിൽ വാർഡ് മെമ്പർ ഷെരിഫ രമ്യ ടിച്ചർ,ബി.ആർ.സി കോർഡിനേറ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. റൗധ ടീച്ചർ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308073/changathikkoru-thai-project-launched-at-kacheri-up-school)