---
title: "ടൈം നാദാപുരം സ്കോളർഷിപ്പ്; യുഎഇ കെഎംസിസി വിദ്യാഭ്യാസ പദ്ധതിക്ക് നാളെ തുടക്കമാവും"
english_title: "Time Nadapuram Scholarship UAE KMCC Education Project to begin tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308101/time-nadapuram-scholarship-uae-kmcc-education-project-to-begin-tomorrow"
published_at: "2025-08-12T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689b29c3c7145_kp_chai.jpg"
keywords: []
---

# ടൈം നാദാപുരം സ്കോളർഷിപ്പ്; യുഎഇ കെഎംസിസി വിദ്യാഭ്യാസ പദ്ധതിക്ക് നാളെ തുടക്കമാവും

> **Lead Summary:** നാദാപുരം: യുഎഇ കെഎംസിസി നാദാപുരം മണ്ഡലം കോഡിനേഷൻ കമ്മിറ്റി വിദ്യാഭ്യാസ പദ്ധതിക്ക് നാളെ നാദാപുരത്ത് തുടക്കമാകും. ആദ്യഘട്ടമായി നാദാപുരത്തെ വിദ്യാഭ്യാസ കൂട്ടായ്മയായ ടൈം നാദാപുരവുമായി ചേർന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകും. പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നു മണിക്ക് കല്ലാച്ചി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നജീബ് കാന്തപുരം എംഎൽഎ നിർവഹിക്കും.

## Article Content

നാദാപുരം: യുഎഇ കെഎംസിസി നാദാപുരം മണ്ഡലം കോഡിനേഷൻ കമ്മിറ്റി വിദ്യാഭ്യാസ പദ്ധതിക്ക് നാളെ നാദാപുരത്ത് തുടക്കമാകും. ആദ്യഘട്ടമായി നാദാപുരത്തെ വിദ്യാഭ്യാസ കൂട്ടായ്മയായ ടൈം നാദാപുരവുമായി ചേർന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകും. പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നു മണിക്ക് കല്ലാച്ചി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നജീബ് കാന്തപുരം എംഎൽഎ നിർവഹിക്കും.

ടൈമിന്റെ സ്കോളർഷിപ്പ് വിതരണത്തിന്റെ മൂന്നാം ഘട്ടത്തിൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 10 വിദ്യാർത്ഥികൾക്കാണ് ഉപരിപഠനത്തിന് സ്കോളർഷിപ്പ് നൽകുന്നത്. മേഖലയിലെ ഉദ്യോഗാർത്ഥികളുടെ തൊഴിൽ സാധ്യതകൾ ഉറപ്പുവരുത്താനും പൊതു മേഖല സ്ഥാപനങ്ങളിൽ ജോലി ലഭ്യമാകും വിധം സംവിധാനങ്ങൾ ഒരുക്കാനും കെഎംസിസി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.

നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിൽ ആരംഭിച്ച ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രം നാദാപുരത്ത് ആലോചന നടന്നുവരികയാണെന്ന് ഭാരവാഹികൾ പറഞ്ഞു.  കെ.എം.സി.സി നേതാക്കളായ കെ പി മുഹമ്മദ്‌ ,അസീസ് വയലിൽ ,യു കെ റാഷിദ്‌ ,മൂസ കൊയമ്പ്രം, റഫീഖ് കോമത്ത്, ഡോ. മുനീർ സി വി മുഹമ്മദ്‌ ഫാസിൽ, മുഹമ്മദ്‌ പേരോട്, അയ്യൂബ് വി കെ എന്നിവർ ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308101/time-nadapuram-scholarship-uae-kmcc-education-project-to-begin-tomorrow)