---
title: "രുചിയേറും; പേരോട് എം.ഐ.എം എച്ച്.എസ്.എസിൽ ഫുഡ്‌ കോർട്ട് ആരംഭിച്ചു"
english_title: "Food court opened at MIM HSS Perode"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308140/food-court-opened-at-mim-hss-perode-new-"
published_at: "2025-08-12T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689b6ea212ecf_food_court.jpg"
keywords: []
---

# രുചിയേറും; പേരോട് എം.ഐ.എം എച്ച്.എസ്.എസിൽ ഫുഡ്‌ കോർട്ട് ആരംഭിച്ചു

> **Lead Summary:** **പേരോട്: **എം.ഐ.എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവീകരിച്ച എം.ഐ.എം ഫുഡ് കോർട്ട് അത്യാധുനിക സൗകര്യങ്ങളോടെ തുറന്നു പ്രവർത്തനമാരംഭിച്ചു. സ്കൂൾ മാനേജർ പി.ബി കുഞ്ഞമ്മദ് ഹാജി ഉദ്‌ഘാടനം നിർവഹിച്ചു.

## Article Content

**പേരോട്: **എം.ഐ.എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവീകരിച്ച എം.ഐ.എം ഫുഡ് കോർട്ട് അത്യാധുനിക സൗകര്യങ്ങളോടെ തുറന്നു പ്രവർത്തനമാരംഭിച്ചു. സ്കൂൾ മാനേജർ പി.ബി കുഞ്ഞമ്മദ് ഹാജി ഉദ്‌ഘാടനം നിർവഹിച്ചു.

ചടങ്ങിൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ബംഗ്ലത്ത്, കെപി മുഹമ്മദ്, നാസർ വികെ, അബ്ദുല്ല കോറോത്ത്, ഹാരിഫ് വെള്ളാട്ട്, വി.സി ഇക്ബാൽ സ്കൂൾ പ്രിൻസിപ്പൽ രഞ്ജിത്ത് മാസ്റ്റർ, ഹെഡ്മാസ്റ്റർ ജലീൽ മാസ്റ്റർ, കെ.എം സമീർ, ഇസ്മായിൽ വാണിമേൽ, ഹാരിസ് മാസ്റ്റർ, മജീദ് എ.പി തുടങ്ങിയവർ സംബന്ധിച്ചു.

നാദാപുരം മേഖലയിലെ പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ ഒലീവ് കാറ്ററിംഗുമായി സഹകരിച്ചു കൊണ്ട് നടത്തുന്ന ഫുഡ് കോർട്ടിൽ നല്ല രുചിയും ഗുണമേൻമയുമുള്ള ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുമെന്ന് മാനേജ്‌മന്റ് കമ്മിറ്റി അറിയിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308140/food-court-opened-at-mim-hss-perode-new-)