---
title: "സമരസംഗമം വിജയിപ്പിക്കും; തൂണേരിയിൽ യൂത്ത് മാർച്ച് സംഘടിപ്പിച്ച് ഡി വൈ എഫ് ഐ"
english_title: "DYFI organizes youth march in Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308186/dyfi-organizes-youth-march-in-thuneri"
published_at: "2025-08-13T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c1c8bea1ed_youth_march.jpg"
keywords: []
---

# സമരസംഗമം വിജയിപ്പിക്കും; തൂണേരിയിൽ യൂത്ത് മാർച്ച് സംഘടിപ്പിച്ച് ഡി വൈ എഫ് ഐ

> **Lead Summary:** **നാദാപുരം: ** 'ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ' എന്ന മുദ്രാവാക്യമുയർത്തി സ്വാതത്ര്യ ദിനത്തിൽ തൂണേരിയിൽ സംഘടിപ്പിക്കുന്ന സമരസംഗമത്തിൻ്റെ ഭാഗമായി നാദാപുരം പഞ്ചായത്ത് കമ്മറ്റി യൂത്ത് മാർച്ച് സംഘടിപ്പിച്ചു. പേരോട് നിന്ന് ആരംഭിച്ച കാൽനട പ്രചരണ ജാഥ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി ജിമേഷ് മാസ്റ്റർ ഉദ്ഘാനം ചെയ്തു.

## Article Content

**നാദാപുരം: ** 'ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ' എന്ന മുദ്രാവാക്യമുയർത്തി സ്വാതത്ര്യ ദിനത്തിൽ തൂണേരിയിൽ സംഘടിപ്പിക്കുന്ന സമരസംഗമത്തിൻ്റെ ഭാഗമായി നാദാപുരം പഞ്ചായത്ത് കമ്മറ്റി യൂത്ത് മാർച്ച് സംഘടിപ്പിച്ചു. പേരോട് നിന്ന് ആരംഭിച്ച കാൽനട പ്രചരണ ജാഥ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി ജിമേഷ് മാസ്റ്റർ ഉദ്ഘാനം ചെയ്തു.

ജാഥക്ക് നാദാപുരത്തെ പലയിടങ്ങളിലായി സ്വീകരണം നൽകി. സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം പി മോഹനൻ എ മോഹൻദാസ്, സി എച്ച് മോഹനൻ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. പരിപാടി സമാപന യോഗം കല്ലാച്ചിയിൽ സിപിഎം ഏറിയ സെക്രട്ടറി എ മോഹൻദാസ് ഉൽഘാനം ചെയ്‌തു.ജാഥയുടെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ രജീഷ് സി എച്ച്, ആര്യ കെ, പ്രിജിൽ കെ, ജിഷ്ണു, ദൃശ്യ, അശ്വന്ത് കെ കെ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308186/dyfi-organizes-youth-march-in-thuneri)