---
title: "സിവിൽ സർവീസ് മേഖലയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കേണ്ടത് അനിവാര്യം -നജീബ് കാന്തപുരം എം എൽ എ"
english_title: "Najeeb Kanthapuram MLA says it is essential to empower students in the civil service sector"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308358/najeeb-kanthapuram-mla-says-it-is-essential-to-empower-students-in-the-civil-service-sector"
published_at: "2025-08-13T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689cbdb97b5c7_najeeb_kanthapuram_mla.jpg"
keywords: []
---

# സിവിൽ സർവീസ് മേഖലയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കേണ്ടത് അനിവാര്യം -നജീബ് കാന്തപുരം എം എൽ എ

> **Lead Summary:** **നാദാപുരം: **സിവിൽ സർവീസ് മേഖലയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനുള്ള ഭഗീരഥ പ്രയത്നം അനിവാര്യമാണെന്ന് നജീബ് കാന്തപുരം എം എൽ എ. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച വിദ്യാഭ്യാസമാണ് ആവശ്യമെന്നും ഈ രംഗത്ത് കെ എം സി സി പ്രവർത്തകർ ചെയ്യുന്ന നിസ്വാർത്ഥ സേവനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**നാദാപുരം: **സിവിൽ സർവീസ് മേഖലയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനുള്ള ഭഗീരഥ പ്രയത്നം അനിവാര്യമാണെന്ന് നജീബ് കാന്തപുരം എം എൽ എ. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച വിദ്യാഭ്യാസമാണ് ആവശ്യമെന്നും ഈ രംഗത്ത് കെ എം സി സി പ്രവർത്തകർ ചെയ്യുന്ന നിസ്വാർത്ഥ സേവനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

നാദാപുരത്തെ വിദ്യാഭ്യാസ പ്രവർത്തകരുടെ കൂട്ടായ്മയായ 'ടൈം' നാദാപുരത്തിന്റെ സഹകരണത്തോടെ യു എ ഇ കെഎംസിസി നാദാപുരം മണ്ഡലം കോ ഓർഡിനേഷൻ കമ്മിറ്റിയുടെ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്ത് വിദ്യാർത്ഥികൾക്ക് രണ്ടര ലക്ഷം രൂപയുടെ സ്കോളർഷിപ്പ് വിതരണം ചെയ്തു. കല്ലാച്ചി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യു എ ഇ കെ എം സി സി മണ്ഡലം കോഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ പി മുഹമ്മദ് അധ്യക്ഷനായി.

ടൈം നാദാപുരം ചെയർമാൻ ഇസ്മായിൽ പറമ്പത്ത് സ്വാഗതം പറഞ്ഞു. കൺവീനർ വി അസീസ് മാസ്റ്റർ സ്കോളർഷിപ്പ് ജേതാക്കളെ പരിചയപ്പെടുത്തി. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി, സെക്രട്ടറി കെ കെ നവാസ്, മണ്ഡലം ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി, എം പി ജാഫർ മാസ്റ്റർ, ടി എം വി ഹമീദ്, യു കെ റാഷിദ് ജാതിയേരി, റഫീഖ് കോമത്ത്, വി കെ അയ്യൂബ്, കോയമ്പ്രം മൂസ, മുഹമ്മദ് പേരോട് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308358/najeeb-kanthapuram-mla-says-it-is-essential-to-empower-students-in-the-civil-service-sector)