---
title: "വ്യാപാരി വ്യവസായി രക്തദാനക്യാമ്പ് നവ്യാനുഭവമായി"
english_title: "Traders industrialists hold blood donation camp in Parakkadavu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308366/traders-industrialists-hold-blood-donation-camp-in-parakkadavu"
published_at: "2025-08-13T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689cc68ace86e_camp.jpg"
keywords: []
---

# വ്യാപാരി വ്യവസായി രക്തദാനക്യാമ്പ് നവ്യാനുഭവമായി

> **Lead Summary:** **നാദാപുരം: **വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് പാറക്കടവിൽ നടത്തിയ രക്തദാന ക്യാമ്പ് നവ്യാനുഭവമായി. രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനകനായ ഡോ.അബ്ദുൾ അഷ്ഫർ ഉദ്ഘാടന പ്രസംഗത്തിന് ശേഷം രക്തദാനം ചെയ്യാൻ തയ്യാറായി. പാറക്കടവ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് കൊടിയേരി മലബാർ ക്യാൻസർ സെന്ററും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പിലാണ് ഉദ്ഘാടകൻ തന്നെ ആദ്യം രക്തം നൽകിയത്.

## Article Content

**നാദാപുരം: **വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് പാറക്കടവിൽ നടത്തിയ രക്തദാന ക്യാമ്പ് നവ്യാനുഭവമായി. രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനകനായ ഡോ.അബ്ദുൾ അഷ്ഫർ ഉദ്ഘാടന പ്രസംഗത്തിന് ശേഷം രക്തദാനം ചെയ്യാൻ തയ്യാറായി. പാറക്കടവ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് കൊടിയേരി മലബാർ ക്യാൻസർ സെന്ററും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പിലാണ് ഉദ്ഘാടകൻ തന്നെ ആദ്യം രക്തം നൽകിയത്.

പിന്നാലെ സദസ്സിലുണ്ടായിരുന്ന പലരും രക്തദാനത്തിനൊരുങ്ങി. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ശംസു എളേറ്റിൽ, ജില്ലാ വൈസ്പ്രസിഡന്റ് റുൻഷാദ്അലി, ജില്ലാ സെക്രട്ടറി റഹീം കൊറോത്, യൂണിറ്റ് പ്രസിഡന്റ് ബിപി മൂസ, ലത്തീഫ്, ഷാന നാസർ, യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റ് അഫ്സൽ റാസ്കോ, ഇസ്മായിൽ കൃപ മെഡിക്കൽസ്, നൗഷാദ്, ശ്രീജിഷ്, സക്കറിയ, അനീഷ് ഷാരോൺ, ഇസ്മായിൽ സന ഗോൾഡ്, രജീഷ് ഹായ് ശബാന എന്നിവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308366/traders-industrialists-hold-blood-donation-camp-in-parakkadavu)