---
title: "മികച്ച നേട്ടം; എൽഎൽബിക്ക് പ്രവേശനം നേടിയ ശിവനന്ദയ്ക്ക് സ്നേഹാദരം "
english_title: "Sivananda congratulated for getting admission to LLB"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308456/sivananda-congratulated-for-getting-admission-to-llb"
published_at: "2025-08-14T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d8c052f714_honoured.jpg"
keywords: []
---

# മികച്ച നേട്ടം; എൽഎൽബിക്ക് പ്രവേശനം നേടിയ ശിവനന്ദയ്ക്ക് സ്നേഹാദരം 

> **Lead Summary:** **അരൂർ: **എൻട്രൻസ് പരീക്ഷയിലൂടെ തൃശൂർ ലോ കോളേജിൽ എൽഎൽബിക്ക് പ്രവേശനം നേടിയ പെരുമുണ്ടച്ചേരിയിലെ കണ്ടോത്ത് ശിവനന്ദയ്ക്ക് സ്നേഹാദരം നൽകി. പുറമേരി മണ്ഡലം 10-ാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് നാടിന് അഭിമാനമായ ശിവനന്ദയെ അനുമോദിച്ചത്. കണ്ടോത്ത് ശശിയുടേയും വാർഡ് മെമ്പർ കണ്ടോത്ത് റീത്തയുടേയും മകളാണ് ശിവനന്ദ.

## Article Content

**അരൂർ: **എൻട്രൻസ് പരീക്ഷയിലൂടെ തൃശൂർ ലോ കോളേജിൽ എൽഎൽബിക്ക് പ്രവേശനം നേടിയ പെരുമുണ്ടച്ചേരിയിലെ കണ്ടോത്ത് ശിവനന്ദയ്ക്ക് സ്നേഹാദരം നൽകി. പുറമേരി മണ്ഡലം 10-ാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് നാടിന് അഭിമാനമായ ശിവനന്ദയെ അനുമോദിച്ചത്. കണ്ടോത്ത് ശശിയുടേയും വാർഡ് മെമ്പർ കണ്ടോത്ത് റീത്തയുടേയും മകളാണ് ശിവനന്ദ.

അനുമോദന യോഗത്തിൽ കോടികണ്ടി പ്രദീഷ് അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ കെ സജീവൻ ഉദ്ഘാടനം ചെയ്തു. പാറോള്ളതിൽ അബ്ദുല്ല, എ.ടി.ദാസൻ അബ്രോളി രവി, എം.കെ.ശശി, എൻ.കെ.വിശ്വംഭരൻ, സന്ദീപ് കൃഷ്ണ, റീത്ത കണ്ടോത്ത്, സി.കെ മനോജൻ, കെ.എം രജീഷ്, പിരകിൽ മൊയ്തു പി.രവീന്ദ്രൻ, സി.കെ.ചന്ദ്രൻ, കണ്ടോത്ത് ശ്രീനന്ദന, പി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308456/sivananda-congratulated-for-getting-admission-to-llb)