---
title: "ഹരിത ടൗൺ; എടച്ചേരിയിൽ ജനകീയശുചീകരണം സംഘടിപ്പിച്ചു"
english_title: "Green Town Public cleaning organized in Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308492/green-town-public-cleaning-organized-in-edachery"
published_at: "2025-08-14T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689da7208f59c_cleaning.jpg"
keywords: []
---

# ഹരിത ടൗൺ; എടച്ചേരിയിൽ ജനകീയശുചീകരണം സംഘടിപ്പിച്ചു

> **Lead Summary:** **എടച്ചേരി: **മാലിന്യ മുക്തം നവകേരളം,ഹർ ഖർ തിരംഗ -ഹർ ഖർ സ്വച്ഛത ക്യാമ്പയിനുകളുടെ ഭാഗമായി എടച്ചേരി ടൗണിൽ പഞ്ചായത്തിൻ്റെ നേതൃത്യത്തിൽ ജനകീയശുചീകരണം സംഘടിപ്പിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിലൂടെ ഹരിത സുന്ദര ടൗൺ ആയി പ്രഖ്യാപിച്ച എടച്ചേരി ടൗണിലാണ് ജനകീയശുചീകരണം സംഘടിപ്പിച്ചത്.

## Article Content

**എടച്ചേരി: **മാലിന്യ മുക്തം നവകേരളം,ഹർ ഖർ തിരംഗ -ഹർ ഖർ സ്വച്ഛത ക്യാമ്പയിനുകളുടെ ഭാഗമായി എടച്ചേരി ടൗണിൽ പഞ്ചായത്തിൻ്റെ നേതൃത്യത്തിൽ ജനകീയശുചീകരണം സംഘടിപ്പിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിലൂടെ ഹരിത സുന്ദര ടൗൺ ആയി പ്രഖ്യാപിച്ച എടച്ചേരി ടൗണിലാണ് ജനകീയശുചീകരണം സംഘടിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്‌തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷിമ വള്ളിൽ അദ്ധ്യക്ഷത വഹിച്ചു.ഹരിതകേരളം റിസോഴ് പേഴ്സൺ കെ.കുഞ്ഞിരാമൻ വിശദീകരണം നടത്തി. പഞ്ചായത്തിലെ ടൗണുകളും മറ്റ് പൊതു ഇടങ്ങളും വീടുകളും വിദ്യാലയങ്ങളും സ്ഥാപനങ്ങളും മാലിന്യമുക്തവും ഹരിതവുമാക്കിയത് നിലനിർത്താനുള്ള തുടർ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.

വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ. നിഷ,വാർഡ് മെമ്പർമാരായ സി.പി ശ്രീജിത്ത്, ശ്രീധരൻ, സതി മാരാം വീട്ടിൽ, കെ.ടി.കെ.രാധ, സുജാത, സിഡിഎസ് ചെയർപേഴ്‌സൺ ബിന്ദു. ഹരിതകർമ്മസേന സെക്രട്ടറി അനിത എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, ജീവനക്കാർ, കച്ചവടക്കാർ, ഹരിത കർമ്മസേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ ശുചീകരണ പരിപാടിയിൽ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി നിഷ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്‌ടർ ബിജീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308492/green-town-public-cleaning-organized-in-edachery)