---
title: "സാംസ്കാരിക ഉത്സവം; 'കേരളത്തിൻറെ ചരിത്രം ഒരു പുനർവായന' എന്ന പുസ്തകം പ്രകാശനം ചെയ്തു"
english_title: "keralathinte charithram oru punarvayana book was released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308567/keralathinte-charithram-oru-punarvayana-book-was-released"
published_at: "2025-08-14T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689e03c1de7d3_moyeenkutty_vydhyar.jpg"
keywords: []
---

# സാംസ്കാരിക ഉത്സവം; 'കേരളത്തിൻറെ ചരിത്രം ഒരു പുനർവായന' എന്ന പുസ്തകം പ്രകാശനം ചെയ്തു

> **Lead Summary:** **നാദാപുരം: **ശാസ്ത്രസഹിത്യ പരിഷത്ത്, പുരോഗമന കലാ സാഹിത്യ സംഘം, സായൂജ്യം വയോജനസഭ എന്നിവയുടെ നേതൃത്വത്തിൽ നാദാപുരം മൊയിൻകുട്ടി വൈദ്യർ ഹാളിൽ സാംസ്കാരിക ഉത്സവം സംഘടിപ്പിച്ചു. പുസ്തക പ്രകാശനം, കലാപരിപാടികൾ, വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് ആദരവ് എന്നിവ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: **ശാസ്ത്രസഹിത്യ പരിഷത്ത്, പുരോഗമന കലാ സാഹിത്യ സംഘം, സായൂജ്യം വയോജനസഭ എന്നിവയുടെ നേതൃത്വത്തിൽ നാദാപുരം മൊയിൻകുട്ടി വൈദ്യർ ഹാളിൽ സാംസ്കാരിക ഉത്സവം സംഘടിപ്പിച്ചു. പുസ്തക പ്രകാശനം, കലാപരിപാടികൾ, വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് ആദരവ് എന്നിവ സംഘടിപ്പിച്ചു.

എഴുത്തുകാരൻ എ കെപിതാംബരൻ രചിച്ച കേരളത്തിൻറെ ചരിത്രം ഒരു പുനർവായന എന്ന പുസ്തകം മുൻ വൈസ് ചാൻസിലർ കെ കെ എൻ കുറുപ്പ് പ്രൊ. പാപ്പുട്ടിക്ക് നൽകി പ്രകാശിപ്പിച്ചു. വി കെ ചന്ദ്രൻ അധ്യക്ഷനായി. എഴുത്തുകാരായ വൃന്ദ നമ്പ്യാർ, ജെറിൻ തൂണേരി, അബ്ദുല്ല വല്ലം കണ്ടത്ത് , കൃഷി മേഖലയിലെ മികവിന് വടക്കയിൽ ശാന്ത, മികച്ച കർഷക തൊഴിലാളി വെന്നപ്പാലംകണ്ടി കണാരൻ എന്നിവരെ കെ കെ എൻ കുറുപ്പ് ഉപഹാരം നൽകി ആദരിച്ചു.

പുരാവസ്തു ഗവേഷകൻ എൻ കെ രമേശൻ, എ കെ പീതാംബരൻ എന്നിവർ സംസാരിച്ചു. പി കെ രവീന്ദ്രൻ സ്വാഗതവും എം കെ അശോകൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308567/keralathinte-charithram-oru-punarvayana-book-was-released)