---
title: "ചെക്യാട് പന്നി ശല്യം തടയാൻ നടപടി തുടങ്ങി; മൂന്ന് കാട്ടുപന്നികളെ വെടി വെച്ച് കൊന്നു"
english_title: "Action taken to stop wild boar infestation in Chekyadu Three wild boars shot dead"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308648/action-taken-to-stop-wild-boar-infestation-in-chekyadu-three-wild-boars-shot-dead"
published_at: "2025-08-15T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ecd3c0660a_peaple.jpg"
keywords: []
---

# ചെക്യാട് പന്നി ശല്യം തടയാൻ നടപടി തുടങ്ങി; മൂന്ന് കാട്ടുപന്നികളെ വെടി വെച്ച് കൊന്നു

> **Lead Summary:** **ചെക്യാട് : **ചെക്യാട് പഞ്ചായത്തിൽ പന്നിശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇത് തടയാൻ പഞ്ചായത്തിൽ നടപടി തുടങ്ങി. കഴിഞ്ഞ ദിവസം അന്തിയേരി ഭാഗത്ത് നിന്ന് മൂന്ന് കാട്ടുപന്നികളെ വെടി വെച്ച് കൊന്നു. മഴ കനത്ത പെയ്ത സാഹചര്യത്തിൽ ഇടക്ക് നടപടി നിർത്തി വെക്കുകയായിരുന്നു.

## Article Content

**ചെക്യാട് : **ചെക്യാട് പഞ്ചായത്തിൽ പന്നിശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇത് തടയാൻ പഞ്ചായത്തിൽ നടപടി തുടങ്ങി. കഴിഞ്ഞ ദിവസം അന്തിയേരി ഭാഗത്ത് നിന്ന് മൂന്ന് കാട്ടുപന്നികളെ വെടി വെച്ച് കൊന്നു. മഴ കനത്ത പെയ്ത സാഹചര്യത്തിൽ ഇടക്ക് നടപടി നിർത്തി വെക്കുകയായിരുന്നു.

പഞ്ചായത്ത് എടുത്ത തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ തോക്ക് ലൈസൻസ് ഉള്ള പ്രദിപ് അരൂർ, പ്രദീപ് കക്കട്ടിൽ,അശോകൻ പാതിരിപ്പറ്റ, നാണു സുരേന്ദ്രൻ ഉദ്ദ്യേരി എന്നിവരുടെ നേതൃത്വത്തിൽ വേട്ട നായയുമായി എത്തിയാണ് പന്നികളെ വെടി വെച്ചു കൊന്നത്. പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്ന കാട്ടുപന്നികളെ സംസ്കരിക്കുകയും ചെയ്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308648/action-taken-to-stop-wild-boar-infestation-in-chekyadu-three-wild-boars-shot-dead)