---
title: " ഉദ്ഘാടനം 17 ന്; കുനിങ്ങാട് കുളങ്ങര ജുമാ മസ്ജിദിന്റെ പുനരുദ്ധാരണം പൂർത്തിയായി"
english_title: "Renovation of Kuningad Kulangara Juma Masjid completed inauguration on 17th"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308671/renovation-of-kuningad-kulangara-juma-masjid-completed-inauguration-on-17th-new"
published_at: "2025-08-15T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ed73245aaa_juma_masjid.jpg"
keywords: []
---

#  ഉദ്ഘാടനം 17 ന്; കുനിങ്ങാട് കുളങ്ങര ജുമാ മസ്ജിദിന്റെ പുനരുദ്ധാരണം പൂർത്തിയായി

> **Lead Summary:** **പുറമേരി : **നൂറ്റാണ്ട് പിന്നിട്ട കുനിങ്ങാട് കുളങ്ങര ജുമാ മസ്‌ജിദ് പുനരുദ്ധാരണ പ്രവൃത്തി പൂർത്തിയായി.17 ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. 17 ന് വൈകുന്നേരം മൂന്ന് മണിക്ക് സംഘടിപ്പിക്കുന്ന ചടങ്ങിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പാറക്കൽ അബ്‌ദുല്ല, അബ്‌ദുസ്സമദ് പൂക്കോട്ടൂർ തുടങ്ങിയവർ സംബന്ധിക്കും.

## Article Content

**പുറമേരി : **നൂറ്റാണ്ട് പിന്നിട്ട കുനിങ്ങാട് കുളങ്ങര ജുമാ മസ്‌ജിദ് പുനരുദ്ധാരണ പ്രവൃത്തി പൂർത്തിയായി.17 ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. 17 ന് വൈകുന്നേരം മൂന്ന് മണിക്ക് സംഘടിപ്പിക്കുന്ന ചടങ്ങിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പാറക്കൽ അബ്‌ദുല്ല, അബ്‌ദുസ്സമദ് പൂക്കോട്ടൂർ തുടങ്ങിയവർ സംബന്ധിക്കും.

ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പാണക്കാട് സുൽഫത്ത് ബീവിയുടെ നേതൃത്വത്തിൽ വനിതാ വിരുന്ന് നടക്കും. പ്രവാസി സംഗമം, കുടുംബ സംഗമം, രാത്രി എട്ട് മണി മുതൽ മുസ്തഫ ഹുദവി ആക്കോടിന്റെ മത പ്രഭാഷണം തുടങ്ങിയവയുമുണ്ടാകും.

നാളെ വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സാംസ്കാരിക സദസ്സിൽ ഷാഫി പറമ്പിൽ എം.പി, കെ. പി കുഞ്ഞമ്മദ് കുട്ടി എം.എൽ എ എന്നിവർക്കൊപ്പം സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. പ്രസിഡണ്ട് കിഴക്കയിൽ സൂപ്പി മാസ്റ്റർ, സെക്രട്ടറി പി. പി. മൊയ്തുമാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലുളള കമ്മറ്റിയാണ് നവീകരണ പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്നത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308671/renovation-of-kuningad-kulangara-juma-masjid-completed-inauguration-on-17th-new)