---
title: "സുരക്ഷ ഉറപ്പാക്കാൻ; ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗം ചേർന്നു"
english_title: "School Protection Group meeting held at Ummathur SIA College Higher Secondary School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308775/school-protection-group-meeting-held-at-ummathur-sia-college-higher-secondary-school"
published_at: "2025-08-15T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f15d58ed65_ummathur_school.jpg"
keywords: []
---

# സുരക്ഷ ഉറപ്പാക്കാൻ; ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗം ചേർന്നു

> **Lead Summary:** **നാദാപുരം: **കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഉമ്മത്തൂർ എസ്.ഐ.എ കോളേജ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗം ചേർന്നു. ബാല കുറ്റകൃത്യങ്ങൾ തടയുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഇരകളാകുന്നതിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുമായാണ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചത്. എസ് പി ജി യുടെ ചെയർമാൻ പ്രിൻസിപ്പലും കൺവീനർ സ്റ്റേഷൻ ഹൗസ് ഓഫീസറുമാണ്.

## Article Content

**നാദാപുരം: **കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഉമ്മത്തൂർ എസ്.ഐ.എ കോളേജ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗം ചേർന്നു. ബാല കുറ്റകൃത്യങ്ങൾ തടയുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഇരകളാകുന്നതിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുമായാണ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചത്. എസ് പി ജി യുടെ ചെയർമാൻ പ്രിൻസിപ്പലും കൺവീനർ സ്റ്റേഷൻ ഹൗസ് ഓഫീസറുമാണ്.

ലഹരി ഉപയോഗത്തിന്റെയും ലഹരി വില്പ്പനയുടെയും ഉപയോഗം, തടയുക, സ്കൂൾ പരിസരങ്ങളിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കുക, അശ്ലീല വസ്തുക്കൾ, പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന, ലഹരിപാനീയങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ആശയവിനിമയം നടത്തുക, നിയമവിരുദ്ധമോ അധാർമികമോ ആയ പ്രവർത്തനങ്ങൾക്കായി കുട്ടികളെ ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെ അവരുമായി സൗഹൃദം സ്ഥാപിക്കുന്ന വ്യക്തികളെ നിരീക്ഷിക്കുക എന്നിവയാണ് എസ് പി ജി യുടെ ഉദ്ദേശ്യ ലക്ഷ്യം.വളയം പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫീസർ വിജേഷ് യോഗത്തിൽ എസ്പിജിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308775/school-protection-group-meeting-held-at-ummathur-sia-college-higher-secondary-school)