---
title: "പതാക ഉയർത്തി; നാദാപുരം ജാമിഅ ഹാഷിമിയ്യയിൽ സ്വാതന്ത്ര്യ ദിനോഘോഷം ശ്രദ്ധേയമായി "
english_title: "Independence Day celebrations at Jamia Hashimiya, Nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308781/independence-day-celebrations-at-jamia-hashimiya-nadapuram"
published_at: "2025-08-15T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f21b404f6d_independence_day.jpg"
keywords: []
---

# പതാക ഉയർത്തി; നാദാപുരം ജാമിഅ ഹാഷിമിയ്യയിൽ സ്വാതന്ത്ര്യ ദിനോഘോഷം ശ്രദ്ധേയമായി 

> **Lead Summary:** **നാദാപുരം: **നാദാപുരം ജാമിഅഃഹാഷിമിയ്യയിൽ രാജ്യത്തിൻ്റെ 79-ാം സ്വാതന്ത്ര്യ ദിനോഘോഷം ശ്രദ്ധേയമായി. സയ്യിദ് ഹമീദ് തങ്ങൾ അൽ ഹൈദ്രുസി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചാത്ത് മെമ്പർ അബ്ബാസ് കണേക്കൽ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യദിന പ്രതിജ്ഞ, പ്രഭാഷണം, മാഗസിൻ പ്രകാശനം, ഫ്രീഡം ക്വിസ്, കലാപരിപാടികൾ തുടങ്ങിയ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി.

## Article Content

**നാദാപുരം: **നാദാപുരം ജാമിഅഃഹാഷിമിയ്യയിൽ രാജ്യത്തിൻ്റെ 79-ാം സ്വാതന്ത്ര്യ ദിനോഘോഷം ശ്രദ്ധേയമായി. സയ്യിദ് ഹമീദ് തങ്ങൾ അൽ ഹൈദ്രുസി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചാത്ത് മെമ്പർ അബ്ബാസ് കണേക്കൽ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യദിന പ്രതിജ്ഞ, പ്രഭാഷണം, മാഗസിൻ പ്രകാശനം, ഫ്രീഡം ക്വിസ്, കലാപരിപാടികൾ തുടങ്ങിയ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി.

ടി.എം.വി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പി.കെ അഹമ്മദ് ബാഖവി പ്രഭാഷണം നടത്തി. ഹാശിമിയ്യ സ്റ്റുഡന്റ്റ്സ് യൂണിയൻ തയ്യാറാക്കിയ 'ഇൻക് ഓഫ് ഫ്രീഡം' ഇംഗ്ലീഷ് മാഗസിൻ സയ്യിദ് ഹമീദ് തങ്ങൾ അബ്ബാസ് കണക്കലിന് നൽകി പ്രകാശനം ചെയ്‌തു. അബ്ദു റശീദ് റഹ്മാനി, അബ്ദു റഊഫ് റഹ്മാനി, അബൂബക്കർ സിദ്ദീഖ് ദാരിമി, മുഹമ്മദ് സാലിഹ് ഫൈസി ടി.പി, മുഹമ്മദ് സിയാദ് എം.പി, നിഹാൽ ഹംസ, മുഹമ്മദ് ഇ.ടി, മുഹമ്മദ് കെ.സി പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308781/independence-day-celebrations-at-jamia-hashimiya-nadapuram)