---
title: "തണൽ അഗതി മന്ദിരത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു"
english_title: "Independence Day celebrated at Thanal Agathy Mandir"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308809/independence-day-celebrated-at-thanal-agathy-mandir"
published_at: "2025-08-15T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f4cc7710b9_otuyt12.jpg"
keywords: []
---

# തണൽ അഗതി മന്ദിരത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

> **Lead Summary:** **എടച്ചേരി:[ **എടച്ചേരി തണലിലെ അന്തേവാസികൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഏറ്റവും പ്രായം കൂടിയ അംഗമായ പേരായി അമ്മ ദേശീയ പതാക ഉയർത്തി.

## Article Content

**എടച്ചേരി:[ **എടച്ചേരി തണലിലെ അന്തേവാസികൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഏറ്റവും പ്രായം കൂടിയ അംഗമായ പേരായി അമ്മ ദേശീയ പതാക ഉയർത്തി.

ജവാൻ അതുൽ വെള്ളൂർ,റിട്ട. ജവാൻ കുമാരൻ എന്നിവരെ തണൽ അന്തേവാസികൾ പൊന്നാട അണിയിച്ചു ആദരിച്ചു. വേളം ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ദാമു കോട്ടപ്പള്ളി അവതരിപ്പിച്ച വിസ്മയ മായാജാലം മാജിക്ക് ഷോയും അരങ്ങേറി. അഡ്മിനിസ്ട്രേറ്റർ രാജൻ മാണിക്കോത്ത്,തണൽ മാനേജർ അരുൺ, സനി എന്നിവർ നേതൃത്വം നൽകി.പടം: എടചേരി തണലിൽ പേരായി അമ്മ ദേശീയ പതാക ഉയർത്തുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308809/independence-day-celebrated-at-thanal-agathy-mandir)