---
title: "സ്വാതന്ത്ര ദിനം; കല്ലാച്ചിയിൽ ആസാദി സ്‌ക്വർ സംഘടപ്പിച്ച് എസ് ഡി പി ഐ"
english_title: "SDPI organizes Azadi Square in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308824/sdpi-organizes-azadi-square-in-kallachi"
published_at: "2025-08-15T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f68a158f35_sdpi.jpg"
keywords: []
---

# സ്വാതന്ത്ര ദിനം; കല്ലാച്ചിയിൽ ആസാദി സ്‌ക്വർ സംഘടപ്പിച്ച് എസ് ഡി പി ഐ

> **Lead Summary:** **നാദാപുരം: **രാജ്യത്തിന്റെ 79 -ആം സ്വാതന്ത്ര ദിനത്തിൽ എസ് ഡി പി ഐ നാദാപുരം പഞ്ചായത്ത് കമ്മിറ്റി ആസാദി സ്‌ക്വർ സംഘടപ്പിച്ചു. 'വോട്ട് കള്ളന്മാരിൽ നിന്നും ജനാധിപത്യത്തെ രക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തി കല്ലാച്ചി ഓത്തി മുക്കിൽ സംഘടിപ്പിച്ച പരിപാടി എസ് ഡി പി ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശറഫുദ്ധീൻ വടകര ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **രാജ്യത്തിന്റെ 79 -ആം സ്വാതന്ത്ര ദിനത്തിൽ എസ് ഡി പി ഐ നാദാപുരം പഞ്ചായത്ത് കമ്മിറ്റി ആസാദി സ്‌ക്വർ സംഘടപ്പിച്ചു. 'വോട്ട് കള്ളന്മാരിൽ നിന്നും ജനാധിപത്യത്തെ രക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തി കല്ലാച്ചി ഓത്തി മുക്കിൽ സംഘടിപ്പിച്ച പരിപാടി എസ് ഡി പി ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശറഫുദ്ധീൻ വടകര ഉദ്ഘാടനം ചെയ്തു.

എസ് ഡി പി ഐ പഞ്ചായത്ത് പ്രസിഡന്റ് ആരിഫ് കല്ലാച്ചി അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം മുക്താർ നരിക്കാട്ടേരി ആശംസയും ,സമീർ മൂന്നാം കുനി സ്വാഗതവും എസ് ഡി പി ഐ പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി റാഷിദ്‌ ടി കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308824/sdpi-organizes-azadi-square-in-kallachi)