---
title: "വിഭജന വിരുദ്ധ ദിനാചരണം; 'ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിച്ച് ധാരണയില്ല'; എം.സി വടകര"
english_title: "Anti-Partition Day Celebration; 'No understanding of the history of the Indian freedom struggle'; MC Vadakara"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308946/anti-partition-day-celebration-no-understanding-of-the-history-of-the-indian-freedom-struggle-mc-vadakara"
published_at: "2025-08-16T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a044498f732_NADA.jpg"
keywords: []
---

# വിഭജന വിരുദ്ധ ദിനാചരണം; 'ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിച്ച് ധാരണയില്ല'; എം.സി വടകര

> **Lead Summary:** **നാദാപുരം:[ **വിഭജന വിരുദ്ധ ദിനം ആചരിക്കുന്നവർക്ക് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിച്ച് ധാരണയില്ലെന്ന് ചരിത്രകാരൻ എം.സി. വടകര. ഇത്തരം പരിപാടികൾക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നാദാപുരം അൽ ഫുർഖാൻ കോളേജിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.സി. വടകര.

## Article Content

**നാദാപുരം:[ **വിഭജന വിരുദ്ധ ദിനം ആചരിക്കുന്നവർക്ക് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിച്ച് ധാരണയില്ലെന്ന് ചരിത്രകാരൻ എം.സി. വടകര. ഇത്തരം പരിപാടികൾക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നാദാപുരം അൽ ഫുർഖാൻ കോളേജിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.സി. വടകര.

ഇന്ത്യ വിഭജിക്കാനുള്ള തീരുമാനം കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നേതൃയോഗങ്ങളിൽ ഏകകണ്ഠമായി എടുത്തതാണെന്നും അത് ചരിത്രരേഖകളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥ ചരിത്രം അറിയാത്തവരാണ് ഇന്ന് 'വിഭജന വിരുദ്ധ ദിനം' ആഘോഷിക്കാൻ ഇറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലിം സമുദായം ഒരു ഘട്ടത്തിലും ഇന്ത്യയിൽ ഒരു പ്രത്യേക മുസ്ലിം രാഷ്ട്രം വേണമെന്ന്  ആവശ്യപ്പെട്ടിരുന്നിട്ടില്ലെന്നും, സ്വാതന്ത്ര്യസമരകാലത്ത് മുസ്ലിംകളും ഹിന്ദുക്കളും കൈ കോർത്തുനിന്ന്  ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യദിനത്തിന്റെ മഹത്വം രാഷ്ട്രീയ ലാഭത്തിനായി വളച്ചൊടിക്കപ്പെടുന്നത് ആശങ്കാജനകമാണെന്നും, യഥാർത്ഥ ചരിത്രസത്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഇത്തരം വേദികൾ പ്രയോജനപ്പെടുത്തേണ്ടതെന്നും എം.സി. വടകര കൂട്ടിച്ചേർത്തു. പ്രിൻസിപ്പൽ ഡോ. അബ്ദുൽ വഹാബ്, ദാവൂദ് കെ.കെ.സി., സഹൽബിൻ ഹസൻ, അഫ്നാൻ വി, അബ്ദുസ്സലാം വി പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308946/anti-partition-day-celebration-no-understanding-of-the-history-of-the-indian-freedom-struggle-mc-vadakara)