---
title: "വാക്കുകളുടെ പൂക്കാലം; അരൂർ സ്കൂളിലേക്ക് ഇ.എം.എസ് സ്മാരക പഠനകേന്ദ്രം  പുസ്തകങ്ങൾ  കൈമാറി"
english_title: "A time of blossoming words; EMS Memorial Learning Center hands over books to Aroor School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308999/a-time-of-blossoming-words-ems-memorial-learning-center-hands-over-books-to-aroor-school"
published_at: "2025-08-16T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a064b20b9f8_opl,.jpg"
keywords: []
---

# വാക്കുകളുടെ പൂക്കാലം; അരൂർ സ്കൂളിലേക്ക് ഇ.എം.എസ് സ്മാരക പഠനകേന്ദ്രം  പുസ്തകങ്ങൾ  കൈമാറി

> **Lead Summary:** അരൂർ:[സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അരൂർ കെ.കെ.എം.എം.എൽ.പി സ്കൂളിലെ ലൈബ്രറിയിലേക്ക് കല്ലുംപുറത്തെ ഇ.എം.എസ് സ്മാരക പഠനകേന്ദ്രം 50 പുസ്തകങ്ങൾ കൈമാറി. സ്കൂൾ ലൈബ്രറി വിപുലീകരിക്കുന്നതിന്റെ ഭാഗമായി 'വാക്കുകളുടെ പൂക്കാലം' എന്ന പദ്ധതിയിലൂടെ എണ്ണൂറോളം പുസ്തകങ്ങൾ ഇതിനോടകം ശേഖരിച്ചു.

## Article Content

അരൂർ:[സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അരൂർ കെ.കെ.എം.എം.എൽ.പി സ്കൂളിലെ ലൈബ്രറിയിലേക്ക് കല്ലുംപുറത്തെ ഇ.എം.എസ് സ്മാരക പഠനകേന്ദ്രം 50 പുസ്തകങ്ങൾ കൈമാറി. സ്കൂൾ ലൈബ്രറി വിപുലീകരിക്കുന്നതിന്റെ ഭാഗമായി 'വാക്കുകളുടെ പൂക്കാലം' എന്ന പദ്ധതിയിലൂടെ എണ്ണൂറോളം പുസ്തകങ്ങൾ ഇതിനോടകം ശേഖരിച്ചു.

ചടങ്ങിൽ പി.ടി. എ പ്രസിഡണ്ട് ആർ.പി മഹേഷ് അധ്യക്ഷനായി. സ്കൂൾ ഹെഡ്മിസ്ട്രസ് പി.സിനി, ടി.പി ശുഭ, ടി.പി സൂപ്പി, ജാസിർ, എ.പി മുസ്തഫ ഹുദവി, ഷൈജു ഒറവുങ്കൽ, സി.പി ഷിജു, എം.കെ അനിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308999/a-time-of-blossoming-words-ems-memorial-learning-center-hands-over-books-to-aroor-school)