---
title: "രാജ്യത്തിന്റെ അഖണ്ഡത തകർക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കുക -ഫൈനാസ് അലി ശിഹാബ് തങ്ങൾ"
english_title: "Be wary of those who try to destroy the integrity of the country - Fainas Ali Shihab Thangal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309019/be-wary-of-those-who-try-to-destroy-the-integrity-of-the-country-fainas-ali-shihab-thangal"
published_at: "2025-08-16T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a082b76979c_43.jpg"
keywords: []
---

# രാജ്യത്തിന്റെ അഖണ്ഡത തകർക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കുക -ഫൈനാസ് അലി ശിഹാബ് തങ്ങൾ

> **Lead Summary:** **നാദാപുരം: **ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും തകർക്കാൻ ശ്രമിക്കുന്ന ദുഷ്ട ശക്തികളെ കരുതിയിരിക്കാൻ പാണക്കാട് സയ്യിദ് ഫൈനാസ് അലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. കേരള മാപ്പിള കല അക്കാദമി നാദാപുരം ചാപ്റ്റർ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സംഗമം ചെയ്യുകയായിരുന്നു അദ്ദേഹം. കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അക്കാദമി ജില്ലാ പ്രസിഡന്റ് എം കെ അഷ്റഫ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചാപ്റ്റർ പ്രസിഡന്റ് മണ്ടോടി ബഷീർ മാസ്റ്റർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സി കെ അഷ്റഫ് സ്വാഗതം പറഞ്ഞു.

## Article Content

**നാദാപുരം: **ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും തകർക്കാൻ ശ്രമിക്കുന്ന ദുഷ്ട ശക്തികളെ കരുതിയിരിക്കാൻ പാണക്കാട് സയ്യിദ് ഫൈനാസ് അലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. കേരള മാപ്പിള കല അക്കാദമി നാദാപുരം ചാപ്റ്റർ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സംഗമം ചെയ്യുകയായിരുന്നു അദ്ദേഹം. കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അക്കാദമി ജില്ലാ പ്രസിഡന്റ് എം കെ അഷ്റഫ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചാപ്റ്റർ പ്രസിഡന്റ് മണ്ടോടി ബഷീർ മാസ്റ്റർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സി കെ അഷ്റഫ് സ്വാഗതം പറഞ്ഞു.

ഫുജൈറ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് യുകെ റാഷിദ് ജാതിയേരി മുഖ്യാതിഥിയായി. നാദാപുരം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ, നാദാപുരം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ സി കെ നാസർ, തൂണേരി ഗ്രാമപഞ്ചായത്ത് മെമ്പർ എൻ സി ഫൗസിയ സലീം, എം. പി സലീം മാസ്റ്റർ, പി ടി മഹമൂദ്, മുനീർ നാദാപുരം എന്നിവർ സംസാരിച്ചു. സുബൈർ തോട്ടക്കാട്, നൗഫൽ പാറക്കടവ്, മഹറൂഫ് ചാലപ്പുറം, ജി കെ സഫീർ, ഫൗസിയ മുഹമ്മദ്‌, സാബിറ ജി കെ, അബൂബക്കർ ആവോലം, പി പോക്കർ മാസ്റ്റർ, ഒ പി മുഹമ്മദ്‌ തുടങ്ങിയവർ ഗാനം ആലപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309019/be-wary-of-those-who-try-to-destroy-the-integrity-of-the-country-fainas-ali-shihab-thangal)