---
title: "കുടുംബശ്രീയുടെ കൈത്താങ്ങ്; കല്ലുനിരയിലെ ബഡ്‌സ് സ്കൂൾ വിദ്യാർഥികൾക്ക് വിനോദയാത്ര സംഘടിപ്പിച്ചു"
english_title: "Kudumbashrees support Buds School in Kallunira organized an excursion for students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309109/kudumbashrees-support-buds-school-in-kallunira-organized-an-excursion-for-students"
published_at: "2025-08-17T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1636894add_1.jpg"
keywords: []
---

# കുടുംബശ്രീയുടെ കൈത്താങ്ങ്; കല്ലുനിരയിലെ ബഡ്‌സ് സ്കൂൾ വിദ്യാർഥികൾക്ക് വിനോദയാത്ര സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: ** കല്ലുനിര ബഡ്‌സ് സ്‌കൂൾ വിദ്യാർഥികൾക്ക് വേണ്ടി വളയം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ വിനോദയാത്ര സംഘടിപ്പിച്ചു. മുഴപ്പിലങ്ങാട് ബീച്ച്, തലശേരി കോട്ട എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. ബഡ്‌സ് സ്‌കൂൾ വിദ്യാർഥികളും രക്ഷിതാക്കളും സിഡിഎസ് അംഗങ്ങളും പങ്കെടുത്ത യാത്രയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് ഫ്‌ലാഗ് ഓഫ് ചെയ്തു. സിഡിഎസ് ചെയർപേഴ്‌സൺ ലിജിബ, പ്രീത.പി.എസ്, രഞ്ജിനി, രജനി.സി.കെ എന്നിവർ സംസാരിച്ചു.

## Article Content

**നാദാപുരം: ** കല്ലുനിര ബഡ്‌സ് സ്‌കൂൾ വിദ്യാർഥികൾക്ക് വേണ്ടി വളയം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ വിനോദയാത്ര സംഘടിപ്പിച്ചു. മുഴപ്പിലങ്ങാട് ബീച്ച്, തലശേരി കോട്ട എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. ബഡ്‌സ് സ്‌കൂൾ വിദ്യാർഥികളും രക്ഷിതാക്കളും സിഡിഎസ് അംഗങ്ങളും പങ്കെടുത്ത യാത്രയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് ഫ്‌ലാഗ് ഓഫ് ചെയ്തു. സിഡിഎസ് ചെയർപേഴ്‌സൺ ലിജിബ, പ്രീത.പി.എസ്, രഞ്ജിനി, രജനി.സി.കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309109/kudumbashrees-support-buds-school-in-kallunira-organized-an-excursion-for-students)