---
title: "​ജനകീയ നേതാവിന് ആദരം; സി.അച്യുതമേനോൻ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Tribute to the popular leader C Achutha Menon memorial organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309130/tribute-to-the-popular-leader-c-achutha-menon-memorial-organized"
published_at: "2025-08-17T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a178680f98c_Untitled-1-Recovered-Recovered.jpg"
keywords: []
---

# ​ജനകീയ നേതാവിന് ആദരം; സി.അച്യുതമേനോൻ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **എടച്ചേരി: ** മുൻ മുഖ്യമന്ത്രിയും പ്രമുഖ സിപിഐ നേതാവുമായിരുന്ന സി.അച്യുതമേനോന്റെ മുപ്പത്തിനാലാം ചരമവാർഷികം വിപുലമായ പരിപാടികളോടെ ആചരിച്ചു. സിപിഐയുടെ വിവിധ ബ്രാഞ്ച് കേന്ദ്രങ്ങളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടന്നു.

## Article Content

**എടച്ചേരി: ** മുൻ മുഖ്യമന്ത്രിയും പ്രമുഖ സിപിഐ നേതാവുമായിരുന്ന സി.അച്യുതമേനോന്റെ മുപ്പത്തിനാലാം ചരമവാർഷികം വിപുലമായ പരിപാടികളോടെ ആചരിച്ചു. സിപിഐയുടെ വിവിധ ബ്രാഞ്ച് കേന്ദ്രങ്ങളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടന്നു.

സിപിഐ നാദാപുരം മണ്ഡലം കമ്മിറ്റി എടച്ചേരിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു. ജനകീയനായ ഭരണാധികാരി എന്ന നിലയിൽ അച്യുതമേനോൻ കേരളത്തിന് നൽകിയ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.സുരേന്ദ്രൻ, ടി.സുഗതൻ, കളത്തിൽ സുരേന്ദ്രൻ, ഷീമ വള്ളിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309130/tribute-to-the-popular-leader-c-achutha-menon-memorial-organized)