---
title: "പ്രതിനിധി സമ്മേളനവും സെമിനാറും; 'മതേതര ഇന്ത്യയിലെ ഫാസിസ്റ്റ് പ്രതിരോധ'വുമായി ഐ.എൻ.എൽ നാദാപുരം മണ്ഡലം"
english_title: "INL Nadapuram constituency holds a seminar to defend against fascist policies in secular India"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309164/inl-nadapuram-constituency-holds-a-seminar-to-defend-against-fascist-policies-in-secular-india"
published_at: "2025-08-17T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a19b42cad9a_inl.jpg"
keywords: []
---

# പ്രതിനിധി സമ്മേളനവും സെമിനാറും; 'മതേതര ഇന്ത്യയിലെ ഫാസിസ്റ്റ് പ്രതിരോധ'വുമായി ഐ.എൻ.എൽ നാദാപുരം മണ്ഡലം

> **Lead Summary:** **നാദാപുരം : **മതേതര ഇന്ത്യയിലെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ പ്രതിരോധ സെമിനാറുമായി ഐ.എൻ.എൽ നാദാപുരം മണ്ഡലം. ഇന്ത്യയിൽ അനുദിനം വർധിച്ചുവരുന്ന ഫാസിസ്റ്റ് അക്രമങ്ങൾക്കും കേന്ദ്രസർക്കാരിൻ്റെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങൾ തുറന്നു കാണിക്കുന്നതിനും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും വേണ്ടിയാണ് സെമിനാർ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

## Article Content

**നാദാപുരം : **മതേതര ഇന്ത്യയിലെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ പ്രതിരോധ സെമിനാറുമായി ഐ.എൻ.എൽ നാദാപുരം മണ്ഡലം. ഇന്ത്യയിൽ അനുദിനം വർധിച്ചുവരുന്ന ഫാസിസ്റ്റ് അക്രമങ്ങൾക്കും കേന്ദ്രസർക്കാരിൻ്റെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങൾ തുറന്നു കാണിക്കുന്നതിനും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും വേണ്ടിയാണ് സെമിനാർ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മോയിൻകുട്ടി വൈദ്യർ സ്‌മാരക ഓഡിറ്റോറിയത്തിൽ വെച്ചാണ് സെമിനാർ സംഘടിപ്പിക്കുന്നത്. സെമിനാറിനൊപ്പം ഐ.എൻ.എൽ നാദാപുരം മണ്ഡലം പ്രതിനിധി സമ്മേനവും നടക്കും.

അഹമ്മദ് ദേവർകോവിൽ എം.എൽ.എ, ഇ കെ വിജയൻ എം എൽ എ, കെ എം അഭിജിത്ത്, അഹമ്മദ് പുന്നക്കൽ, സി പി അൻവർ സാദത്ത്, ഒ. പി അബ്ദു റഹിമാൻ, നാസർ കൈതപൊയിൽ, പി മോഹനൻ മാസ്റ്റർ, കാസിം ഇരിക്കൂർ, പി. പി ചാത്തു, സമദ് നരിപ്പറ്റ, ശോഭ അബൂബക്കർ ഹാജി, സയ്യിദ് ശറഫുദ്ദീൻ ജിഫ്രി, ഇസ്‌മായിൽ സഖാഫി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309164/inl-nadapuram-constituency-holds-a-seminar-to-defend-against-fascist-policies-in-secular-india)