---
title: "'കർഷകരുടെ ദുരിതം'; കർഷക ദിനം കണ്ണീർ ദിനമായി ആചരിച്ച് കർഷക കോൺഗ്രസ്"
english_title: "Farmers' Congress observes Farmers' Day as a day of tears"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309192/farmers-congress-observes-farmers-day-as-a-day-of-tears"
published_at: "2025-08-17T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1be3dcf239_vakay.jpg"
keywords: []
---

# 'കർഷകരുടെ ദുരിതം'; കർഷക ദിനം കണ്ണീർ ദിനമായി ആചരിച്ച് കർഷക കോൺഗ്രസ്

> **Lead Summary:** നാദാപുരം : കർഷക കോൺഗ്രസ്സ് നാദാപുരം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം കണ്ണീർ ദിനമായി ആചരിച്ചു. കല്ലാച്ചിയിൽ വച്ച് നടന്ന പരിപാടിയിൽ നിയോജക മണ്ഡലം പ്രസിഡന്റ് സോജൻ ആലയ്ക്കൽ അധ്യക്ഷത വഹിച്ചു.

## Article Content

നാദാപുരം : കർഷക കോൺഗ്രസ്സ് നാദാപുരം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം കണ്ണീർ ദിനമായി ആചരിച്ചു. കല്ലാച്ചിയിൽ വച്ച് നടന്ന പരിപാടിയിൽ നിയോജക മണ്ഡലം പ്രസിഡന്റ് സോജൻ ആലയ്ക്കൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം ഉദ്ഘാടനം ചെയ്തു. വിലക്കയറ്റവും, വന്യമ്യഗശല്യവും കാരണം കർഷകരുടെ ബുദ്ധിമുട്ടിന് ശാശ്വതമായ പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപടികൾ സംഘടിപ്പിക്കുമെന്നും രവീഷ് വളയം അഭിപ്രായപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് വി.വി. റിനീഷ്, കോടികണ്ടി മൊയ്തു, സി.പി. ചാത്തു, വണ്ണത്താൻ കണ്ടി അസൂട്ടി, മൊയ്തു. ടി. വാണിമേൽ,, പി.പി.മൊയ്തു, എ.പി. ജയേഷ്, തയ്യിൽ നാണു,സി.കെ സുശാന്ത്, കെ.ടി.കെ അശോകൻ, എരഞ്ഞിക്കൽ വാസു മുതലായവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309192/farmers-congress-observes-farmers-day-as-a-day-of-tears)