---
title: "'മതേതര ഇന്ത്യയിലെ ഫാസിസ്റ്റ് പ്രതിരോധം' ; നാദാപുരത്ത് സെമിനാർ സംഘടിപ്പിച്ച് ഐ എൻ എൽ "
english_title: "INL organizes seminar in Nadapuram on 'Fascist Resistance in Secular India'"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309227/inl-organizes-seminar-in-nadapuram-on-fascist-resistance-in-secular-india"
published_at: "2025-08-17T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1ee4bb49d3_inl.jpg"
keywords: []
---

# 'മതേതര ഇന്ത്യയിലെ ഫാസിസ്റ്റ് പ്രതിരോധം' ; നാദാപുരത്ത് സെമിനാർ സംഘടിപ്പിച്ച് ഐ എൻ എൽ 

> **Lead Summary:** **നാദാപുരം: **മതേതര ഇന്ത്യയിലെ ഫാസിസ്റ്റ് പ്രതിരോധം എന്ന വിഷയത്തിൽ ഐ.എൻ.എൽ നാദാപുരം മണ്ഡലം കമ്മിറ്റി നടത്തിയ സെമിനാർ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സമദ് നരിപ്പറ്റ വിഷയാവതരണം നടത്തി.

## Article Content

**നാദാപുരം: **മതേതര ഇന്ത്യയിലെ ഫാസിസ്റ്റ് പ്രതിരോധം എന്ന വിഷയത്തിൽ ഐ.എൻ.എൽ നാദാപുരം മണ്ഡലം കമ്മിറ്റി നടത്തിയ സെമിനാർ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സമദ് നരിപ്പറ്റ വിഷയാവതരണം നടത്തി.

സ്വാഗത സംഗം ചെയർമാൻ വി എ മുഹമ്മദ്‌ ഹാജി അധ്യക്ഷനായി. സി.പി.എം സംസ്ഥാന കമ്മിറ്റി മെമ്പർ പി മോഹനൻ, ഇ.കെ വിജയൻ എം.എൽ.എ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ, സി പി എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി പി ചാത്തു ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ് ശോഭ അബൂബക്കർ ഹാജി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാറക്കടവ്, വി പി കുഞ്ഞിക്രീഷണൻ ,കെ ജി ലതീഫ് , ഐ എൻ എൽ ജില്ലാ സെക്രട്ടറി ഒ പി അബ്ദുറഹിമാൻ ഇ കെ. പോക്കർ, ജാഫർ കെ വാണിമേൽ എസ് കെ സി. തങ്ങൾ എന്നിവർ സംസാരിച്ചു.  കാലത്ത് പ്രതിനിധി സമ്മേളനം സമദ് നരിപറ്റ ഉത്ഘാടനം ചെയ്തു ആർ കെ അബ്ദുള്ള പതാക ഉയർത്തി രവി പുറ്റങ്കി സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309227/inl-organizes-seminar-in-nadapuram-on-fascist-resistance-in-secular-india)