---
title: "ചേർത്ത് പിടിക്കാം; വാണിമേൽ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷകദിനം ആചരിച്ചു"
english_title: "Vanimel Grama Panchayat and Krishi Bhavan jointly celebrated Farmers' Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309229/vanimel-grama-panchayat-and-krishi-bhavan-jointly-celebrated-farmers-day"
published_at: "2025-08-17T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1f07d8fc26_vanimel.jpg"
keywords: []
---

# ചേർത്ത് പിടിക്കാം; വാണിമേൽ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷകദിനം ആചരിച്ചു

> **Lead Summary:** **വാണിമേൽ : ** വാണിമേൽ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ക്രസെന്റ് ഹൈ സ്കൂൾ വെച്ച് ചിങ്ങം ഒന്നിന് കർഷകദിനം ആചരിച്ചു. വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി സുരയ്യ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാദാപുരം എം എൽ എ ഇ കെ വിജയൻ ഉദ്‌ഘാടനം ചെയ്തു.

## Article Content

**വാണിമേൽ : ** വാണിമേൽ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ക്രസെന്റ് ഹൈ സ്കൂൾ വെച്ച് ചിങ്ങം ഒന്നിന് കർഷകദിനം ആചരിച്ചു. വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി സുരയ്യ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാദാപുരം എം എൽ എ ഇ കെ വിജയൻ ഉദ്‌ഘാടനം ചെയ്തു.

പഞ്ചായത്തിലെ തിരഞ്ഞെടുത്ത മികച്ച കർഷകരായ മമ്മുഹാജി പി കെ,ചന്തു വാഴയിൽ, സുഹറ കുഞ്ഞബ്ദുള്ള പി വി, മറിയാമ്മ പോൾ, മാസ്റ്റർ ലെമിൻ ഹാരി എം എന്നവർക്ക് അവാർഡ് വിതരണവും എൽ എൽ എ നിർവഹിച്ചു.

പരിപാടിയിൽ തുണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര കെ കെ, തുണേരി ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സുഹറ തണ്ടാന്റെവിട,വാണിമേൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സെൽമ രാജു, , വാണിമേൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ മൂസ വി കെ, ശിവറാം, മജീദ് എം കെ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ എൻ നാണു, മുത്വലീബ് എൻ കെ, ജലീൽ സി കെ, ചന്ദ്രൻ പി പി,ജോണി മുല്ലാക്കുന്നേൽ, ബാലൻ മാമ്പറ്റ, മൊയ്തീൻ സി വി, മൊയതുഹാജി വാഴയിൽ, എൻ പി കണ്ണൻ,സി ഡി എസ്സ് ചെയർപേഴ്സൺ ഓമന സി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കാർഷിക വികസന സമിതി അംഗങ്ങളായ രാജു അലക്സ്‌, റോബിൻ പോൾ ആന്റോ, കുഞ്ഞബ്ദുള്ള മാസ്റ്റർ, കൃഷി ഓഫീസർ അഥീന എ, കൃഷി അസിസ്റ്റന്റ് കുഞ്ഞുമോൻ വി ഡി, സിബിൻ എസ്സ്, ആതിര രവി, സനൂജ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309229/vanimel-grama-panchayat-and-krishi-bhavan-jointly-celebrated-farmers-day)