---
title: "സനദ് ദാന സമ്മേളനവും മതപ്രഭാഷണവും  പ്രൗഡമായി സമാപിച്ചു"
english_title: "Donation Conference and Sermon Proudly finished"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/30927/donation-conference-and-sermon-proudly-finished"
published_at: "2022-03-10T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6229f7081b003_Untitled-1.jpg"
keywords: []
---

# സനദ് ദാന സമ്മേളനവും മതപ്രഭാഷണവും  പ്രൗഡമായി സമാപിച്ചു

> **Lead Summary:** **നാദാപുരം : ** മുടവന്തേരി ബദ് രിയ്യ ഹിഫിളുൽ ഖൂർആൻ സ്റ്റഡി സെന്ററിന്റെ ഒന്നാം സനദ് ദാന സമ്മേളനം സമാപിച്ചു. സമസ്ത ജോ.സെക്രട്ടറി ഉമ്മർ മുസ്ലിയാർ കൊയ്യോട് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : ** മുടവന്തേരി ബദ് രിയ്യ ഹിഫിളുൽ ഖൂർആൻ സ്റ്റഡി സെന്ററിന്റെ ഒന്നാം സനദ് ദാന സമ്മേളനം സമാപിച്ചു. സമസ്ത ജോ.സെക്രട്ടറി ഉമ്മർ മുസ്ലിയാർ കൊയ്യോട് ഉദ്ഘാടനം ചെയ്തു.

ഖുർആനിക വിഞ്ജാനം നൽകുന്ന പണ്ഡിതന്മാർ കാലത്തിന്റെ ആവശ്യമാണെന്ന് ഉമ്മർ മുസ്ലിയാർ അഭിപ്രായപ്പെട്ടു. ഒമ്പത് ഹാഫിളീങ്ങൾ സയ്യിദ് വിസികെ തങ്ങളിൽ നിന്നും സാക്ഷ്യപത്രം ഏറ്റുവാങ്ങി.ശുഐബ് ഹൈത്വമി മുഖ്യ പ്രഭാഷണം നടത്തി.

മമ്മുഹാജി കുയ്തേരി അധ്യക്ഷനായി.നാലു ദിവസങ്ങളിലായി നടന്ന മതപ്രഭാഷണ പരമ്പരയിൽ മുസ്തഫ ഹുദവി ആക്കോട്,ആബിദ് ഹൂദവി തച്ചണ്ണ,അഹമദ് ബാഖവി അരൂർ,അബ്ദുൽ ഗഫൂർ അസ്ഹരി എന്നിവർ പ്രഭാഷണം നടത്തി.

സമാപന സമേമേളനത്തിൽ അഹമ്മദ് പുന്നക്കൽ,എം ഉസ്മാൻ,അലി ദാരിമി തിക്കോടി,ഇബ്രാഹീം ദാരിമി,യു കാസിം,റഷീദ് കെകെ,എപികെ അസീസ്,നൗഫൽ ഫൈസി,മുഹമ്മദ് മുസ്ലിയാർ,പീടകകണ്ടി അഹമ്മദ് ഹാജി,എൻസി ഹമീദ്,എന്നിവർ സംമ്പന്ധിച്ചു.മൂസ മാസ്റ്റർ സ്വാഗതവും നൗഷാദ് ഹാജി നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/30927/donation-conference-and-sermon-proudly-finished)