---
title: "ടോപ്സ് ; മെഗാ കൺവെൻഷൻ കല്ലാച്ചിയിൽ സമാപിച്ചു"
english_title: "District Tops' mega event concludes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309289/district-tops-mega-event-concludes"
published_at: "2025-08-18T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2ba0017540_kallachi.jpg"
keywords: []
---

# ടോപ്സ് ; മെഗാ കൺവെൻഷൻ കല്ലാച്ചിയിൽ സമാപിച്ചു

> **Lead Summary:** **നാദാപുരം : **ജില്ലാ ടോപ്സ് ( ട്രഡീഷണൽ ഓർഗനൈസേഷൻ ഫോർ പ്രൊഫഷണൽ സ്കോളേഴ്സ്) ൻ്റെ മെഗാ കൺവെൻഷൻ സമാപിച്ചു. കല്ലാച്ചി ശിഹാബ് തങ്ങൾ സ്മാരക സൗധത്തിൽ വെച്ച് നടന്ന കൺവെൻഷൻ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജാതിയേരി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : **ജില്ലാ ടോപ്സ് ( ട്രഡീഷണൽ ഓർഗനൈസേഷൻ ഫോർ പ്രൊഫഷണൽ സ്കോളേഴ്സ്) ൻ്റെ മെഗാ കൺവെൻഷൻ സമാപിച്ചു. കല്ലാച്ചി ശിഹാബ് തങ്ങൾ സ്മാരക സൗധത്തിൽ വെച്ച് നടന്ന കൺവെൻഷൻ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജാതിയേരി ഉദ്ഘാടനം ചെയ്തു.

താജുദ്ദീൻ മാസ്റ്റർ പാറക്കടവ് അധ്യക്ഷനായി. റിയാസ് ഗസ്സാലി മുഖ്യ പ്രഭാഷണം നടത്തി. വി.വി മുഹമ്മദലി, ഡോ: സുബൈർ കെ.യു , സി കെ നാസർ ,എൻ കെ കുഞ്ഞാലി മാസ്റ്റർ, കെ.യു ഇസ്ഹാഖ് ഫലാഹി, ആശിഖ് ഫലാഹി എന്നിവർ സംസാരിച്ചു. ഡോ: ഉവൈസ് ഫലാഹിയുടെ നേതൃത്വത്തിൽ ചർച്ചാ സെഷനും നടന്നു. മുഹമ്മദ് ബാഖവി സ്വാഗതവും കണ്ടോത്ത് അബ്ദുല്ല മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309289/district-tops-mega-event-concludes)