---
title: "ഇടിച്ചത് പിന്നിൽ നിന്ന്; ഇരിങ്ങണ്ണൂരിൽ സിഐടിയു പ്രവർത്തകനെ ഇടിച്ചുതെറിപ്പിച്ച കാർ കണ്ടെത്തി"
english_title: "Car that hit and killed CITU activist found in Iringannoor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309330/car-that-hit-and-killed-citu-activist-found-in-iringannoor-new"
published_at: "2025-08-18T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2d03b2f46b_car.jpg"
keywords: []
---

# ഇടിച്ചത് പിന്നിൽ നിന്ന്; ഇരിങ്ങണ്ണൂരിൽ സിഐടിയു പ്രവർത്തകനെ ഇടിച്ചുതെറിപ്പിച്ച കാർ കണ്ടെത്തി

> **Lead Summary:** **നാദാപുരം : ** ഇരിങ്ങണ്ണൂർ-കല്ലാച്ചേരി കടവ് റോഡിൽ നടന്നുപോകുകയായിരുന്ന സിഐടിയു പ്രവർത്തകനെ ഇടിച്ച ശേഷം നിർത്താതെ പോയ കാർ നാദാപുരം പൊലീസ് കണ്ടെത്തി.

## Article Content

**നാദാപുരം : ** ഇരിങ്ങണ്ണൂർ-കല്ലാച്ചേരി കടവ് റോഡിൽ നടന്നുപോകുകയായിരുന്ന സിഐടിയു പ്രവർത്തകനെ ഇടിച്ച ശേഷം നിർത്താതെ പോയ കാർ നാദാപുരം പൊലീസ് കണ്ടെത്തി.

ആഗസ്ത് 13ന് രാത്രി 7.40നായി രുന്നു കേസിനാസ്പദമായ സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന സിഐടിയു പ്രവർത്തകൻ വേണു തറയമലിനെ കാർ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോവുകയായിരുന്നു . കാർ പിറകിൽനിന്നാണ് വേണുവിനെ ഇടിച്ചുതെറിപ്പിച്ചത്. അതുകൊണ്ടുതന്നെ ഏതു വാഹനമാണ് ഇടിച്ചതെന്ന് മനസ്സിലായിരുന്നില്ല.

കണ്ണൂർ തൃപ്പങ്ങോട്ടുരിലെ കണ്ണോളി ശിഹാബുദ്ദീന്റെ കെഎൽ 58 എജെ 8797 നമ്പർ കാറാണ് കണ്ടെത്തിയത്. നാദാപുരം ജനമൈത്രി ഓഫീസറായ ബിജു പാതിരപ്പറ്റ നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. നിരവധി സിസിടിവി പരിശോധിച്ചതിൽ നിന്ന് ഈ കാറാണ് അപകടമുണ്ടാക്കിയതെന്ന് മനസ്സിലാക്കുകയായിരുന്നു. തോളെല്ലിന് പരിക്കേറ്റു വേണു നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആർട്ടിസാൻസ് യൂണിയൻ സി ഐടിയു നാദാപുരം ഏരിയാ കമ്മിറ്റി അംഗമാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309330/car-that-hit-and-killed-citu-activist-found-in-iringannoor-new)