---
title: "'വിജയഭേരി'; 109ന്റെ വിജയത്തിളക്കത്തിൽ എടച്ചേരി നരിക്കുന്ന് യുപി സ്കൂൾ"
english_title: "'Vijayabheri' celebrated to congratulate LLS and USS winners of Narikunnu UP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309370/vijayabheri-celebrated-to-congratulate-lls-and-uss-winners-of-narikunnu-up-school"
published_at: "2025-08-18T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2ede67898c_LLS.jpg"
keywords: []
---

# 'വിജയഭേരി'; 109ന്റെ വിജയത്തിളക്കത്തിൽ എടച്ചേരി നരിക്കുന്ന് യുപി സ്കൂൾ

> **Lead Summary:** എടച്ചേരി: നരിക്കുന്ന് യുപി സ്കൂ‌ളിലെ എൽഎൽഎസ്, യുഎസ്എസ് ജേതാക്കൾക്കുള്ള അനുമോദനം 'വിജയഭേരി' ആഘോഷിച്ചു. സ്‌കൂളി ലെ 109 വിദ്യാർഥികളാണ് എൽഎൽഎസ്, യുഎസ്എസ് വിജയികളായത്. എടച്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പരിപാടി ഉദ്ഘാടനംചെയ്തു. എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി അധ്യക്ഷയായി.

## Article Content

എടച്ചേരി: നരിക്കുന്ന് യുപി സ്കൂ‌ളിലെ എൽഎൽഎസ്, യുഎസ്എസ് ജേതാക്കൾക്കുള്ള അനുമോദനം 'വിജയഭേരി' ആഘോഷിച്ചു. സ്‌കൂളി ലെ 109 വിദ്യാർഥികളാണ് എൽഎൽഎസ്, യുഎസ്എസ് വിജയികളായത്. എടച്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പരിപാടി ഉദ്ഘാടനംചെയ്തു. എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി അധ്യക്ഷയായി.

ചോമ്പാല ഉപജി ല്ല വിദ്യാഭ്യാസ ഓഫീസർ സപ്‌ന ജൂലിയറ്റ് മുഖ്യാതിഥിയായി. 'ആരാകണം രക്ഷിതാവ്' എന്ന വിഷയത്തിൽ സീനിയർ ഫാമിലി കൗൺസിലർ ഡോ. അസ്ലം പേരാ മ്പ്ര ക്ലാസെടുത്തു. എടച്ചേരി പഞ്ചായത്തംഗം ടി കെ മോട്ടി, പി ടിഎ പ്രസിഡൻ്റ് പ്രേമൻ മറത്തിൽ, എംപിടിഎ പ്രസിഡന്റ് വിജിഷ അനിഷ്, സ്‌കൂൾ മാനേജർ എം പി ബാലകൃഷ്ണൻ, രാജീവ് വള്ളിൽ, നാസർ നാളോക്കണ്ടി എന്നിവർ സംസാരിച്ചു. പ്രധ്യാപകൻ സത്യൻ പാറോൽ സ്വാഗതവും ഇ വി ഇല്യാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309370/vijayabheri-celebrated-to-congratulate-lls-and-uss-winners-of-narikunnu-up-school)