---
title: "കല്ലാച്ചിയിൽ സ്വകാര്യ ആശുപത്രി സുരക്ഷാജീവനക്കാരന് മർദ്ദനമേറ്റ സംഭവം; നാല് പേർക്കെതിരെ കേസ് "
english_title: "Case filed against four people after a security guard at a private hospital was assaulted in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309516/case-filed-against-four-people-after-a-security-guard-at-a-private-hospital-was-assaulted-in-kallachi"
published_at: "2025-08-19T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a410771dfcd_nadapuram1.jpg"
keywords: []
---

# കല്ലാച്ചിയിൽ സ്വകാര്യ ആശുപത്രി സുരക്ഷാജീവനക്കാരന് മർദ്ദനമേറ്റ സംഭവം; നാല് പേർക്കെതിരെ കേസ് 

> **Lead Summary:** **നാദാപുരം: **കല്ലാച്ചിയിൽ സ്വകാര്യആശുപത്രി സുരക്ഷാജീവനക്കാരന് മർദ്ദനമേറ്റ സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്. കല്ലാച്ചി വിംസ് ആശുപത്രിയിലെ ജീവനക്കാരൻ രാമകൃഷ്ണൻ നാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ആശുപത്രി ഗേറ്റിന് മുന്നിൽ പാർക്ക് ചെയ്ത സ്‌കൂട്ടർ എടുത്ത് മാറ്റാൻ ആവശ്യപ്പെട്ടതിനാണ് ഒരു സംഘം മർദ്ദിച്ചതെന്ന് സുരക്ഷാ ജീവനക്കാരൻ പറഞ്ഞു.

## Article Content

**നാദാപുരം: **കല്ലാച്ചിയിൽ സ്വകാര്യആശുപത്രി സുരക്ഷാജീവനക്കാരന് മർദ്ദനമേറ്റ സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്. കല്ലാച്ചി വിംസ് ആശുപത്രിയിലെ ജീവനക്കാരൻ രാമകൃഷ്ണൻ നാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ആശുപത്രി ഗേറ്റിന് മുന്നിൽ പാർക്ക് ചെയ്ത സ്‌കൂട്ടർ എടുത്ത് മാറ്റാൻ ആവശ്യപ്പെട്ടതിനാണ് ഒരു സംഘം മർദ്ദിച്ചതെന്ന് സുരക്ഷാ ജീവനക്കാരൻ പറഞ്ഞു.

മർദ്ദനത്തിൽ രാമകൃഷ്ണന് ചെവിക്ക് പരിക്കേറ്റിട്ടുണ്ട്. സ്കൂട്ടർ മാറ്റാൻ ആവശ്യപ്പെട്ടത് വാക്കുതർക്കം ആവുകയും പിന്നീട് മർദ്ദനത്തിലേക്ക് കടക്കുകയും ആയിരുന്നു . സംഭവത്തിൽ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നാദാപുരം പൊലീസ് ഇന്നലെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നാല് പേർക്കെതിരെ കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309516/case-filed-against-four-people-after-a-security-guard-at-a-private-hospital-was-assaulted-in-kallachi)